
തിരുവനന്തപുരം: കിളിമാനൂരിൽ ജ്വൂലറിയുടമയിൽ നിന്നും നൂറു പവനും ആറര ലക്ഷം രൂപയും കവർന്ന കേസിൽ 6 പ്രതികൾ പിടിയിൽ.നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളായ ഇവറെ ബാഗ്ലൂരിൽ നിന്നാണ് അറസ്റ്റ് ചെയതത്.
ഈ മാസം ഒന്നാം തീയതിയാണ് കിലിമാനൂരിലെ പൂങ്കാവനം ജ്വൂലറിയുടമയയാ സൈനുലാബ്ദീന്റെ പക്കൽ നിന്ന്നും സ്വർണ്മവും പണവും കവർന്നത്.കടയടച്ച ശേഷം വീട്ടിലേക്ക് മടങ്ങുമ്പോൾ ബൈക്കിലെത്തിയ സംഘം ബാഗ് തട്ടിയെടുക്കുകയായിരുന്നു.കായകുളം സ്വദേശികളായ ഫൈസൽ ,സജിത്,ആഷിഖ്,കിളിമാനൂർ സ്വദേശി വിനോദ്,മൂവാറ്റുപുഴ സ്വദേശി ഹരികൃഷ്ണ സാഗർ,സുജിത്ത എന്നിവരാണ് പിടിയിലായത്.കേസിലെ മറ്റൊരു പ്രതിയായാ പ്രമോദ് ഗൾഫിലേക്ക് കടന്നു.ആറുമാസത്തെ ആസൂത്രണത്തിനു ശേഷമാണ് മോഷണം നടത്തിയത്.
സ്വർണ്ണവും പണവുമായി പ്രതികൾ ബ്ഗ്ലൂരിലേക്ക കടന്നു.ഷാഡോ പൊലിസിന്റെ സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്.ഇവരുടെ പക്കൽ നിന്നും 19 പവനും 30000രൂപയും കണ്ടെടുത്തു.ആഡംബര ജീവിതത്തിനും അനാശാസ്യ പ്രവർത്തനങ്ങൾക്കുമാണ് പ്രതികൾ പണമുപയോഗിച്ചതെന്ന് പൊലീസ് അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam