'ഒരു കുടുംബത്തിലെ നാല് നായന്‍മാര്‍ രാജിവച്ചാൽ എന്‍എസ്എസിന് ഒന്നുമില്ല' സുകുമാരൻ നായർക്ക് പിന്നിൽ പാറപോലെ ഉറച്ച് നിൽക്കുമെന്ന് കെബി ഗണേഷ് കുമാർ

Published : Sep 28, 2025, 05:14 PM ISTUpdated : Sep 28, 2025, 05:19 PM IST
Ganesh Kumar

Synopsis

പത്തനാപുരം എൻഎസ്എസ് താലൂക്ക് യൂണിയൻ പ്രസിഡൻ്റായി കെ.ബി ഗണേഷ് കുമാറിനെ വീണ്ടും തിരഞ്ഞെടുത്തു

കൊട്ടാരക്കര: എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർക്ക് പിന്തുണയുമായി മന്ത്രി കെ.ബി ഗണേഷ്കുമാർ രംഗത്ത്., ഒരു കുടുംബത്തിലെ നാല് നായന്മാര്‍ രാജിവച്ചാൽ NSS ന് ഒന്നുമില്ല NSS നെ നശിപ്പിക്കാനുള്ള എല്ലാ പരിപാടികളും ആസൂത്രണം ചെയ്യുന്നത് പത്തനംതിട്ട ജില്ലയിൽ നിന്നാണ് കേസുകളും കോടതി വ്യവഹാരങ്ങളും വരുന്നത് പത്തനംതിട്ട ജില്ലയിൽ നിന്നാണ് കാശ് മുടക്കിയാൽ ഏത് "അലവലാതികൾക്കും" ഫ്ലക്സ് അടിച്ച് അനാവശ്യം എഴുതി വെക്കാമെന്നും അദ്ദേഹം പരിഹസിച്ചു 

സുകുമാരൻ നായരുടെ നിലപാടുകളിൽ രാഷ്ട്രീയമില്ല സർക്കാരും എൻഎസ്എസുമായി സംസാരിക്കുന്നതിൽ എന്താണ് തെറ്റെന്ന് അദ്ദേഹം ചോദിച്ചു നേരത്തെ സുകുമാരന്‍ നായര്‍ ഈ സർക്കാരിനെ വിമർശിച്ചിട്ടുണ്ട് ഇപ്പോൾ അഭിനന്ദിക്കുന്നു അതിൽ എങ്ങനെയാണ് തെറ്റ് കണ്ടെത്തുക അദ്ദേഹത്തിന്‍റെ  കൈകളിൽ കറ പുരണ്ടിട്ടില്ല അദ്ദേഹം അഴിമതിക്കാരനല്ല മന്നത്ത് പത്മനാഭൻ നയിച്ച വഴിയിലൂടെ എൻഎസ്എസിനെ കൊണ്ടുപോകുന്നയാളാണ് സുകുമാരൻ നായർ സെക്രട്ടറിക്ക് പിന്നിൽ പാറപോലെ ഉറച്ച് നിൽക്കുമെന്നും ഗണേഷ് കുമാർ പറഞ്ഞു പത്തനാപുരം എൻഎസ്എസ് താലൂക്ക് യൂണിയൻ പ്രസിഡന്‍റായി കെ.ബി ഗണേഷ് കുമാറിനെ വീണ്ടും തിരഞ്ഞെടുത്തു

PREV
Read more Articles on
click me!

Recommended Stories

'ഞാൻ എന്‍റെ വസ്ത്രങ്ങളെല്ലാം കൗണ്ടറിൽ ഊരിയെറിയും', എല്ലാ നിയന്ത്രണങ്ങളും നഷ്ടപ്പെട്ട് യാത്രക്കാരൻ; ദില്ലിയിൽ ഇൻഡിഗോയ്ക്കെതിരെ പ്രതിഷേധം
ഐടി വ്യവസായി വേണു ​ഗോപാലകൃഷ്ണൻ പ്രതിയായ ലൈം​ഗിക പീഡനക്കേസ്; അസാധാരണ നീക്കവുമായി സുപ്രീം കോടതി