
തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് തരംഗമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ പറഞ്ഞു. ഭീകര പിആർ നടത്തിയാലും സർക്കാരിന് രക്ഷയില്ല.സിപിഎം ബിജെപി ചങ്ങാത്തം പുതിയ കഥയല്ല.സിപിഎം സ്ഥാനാർഥി പട്ടിക നോക്കിയാൽ ഡീൽ അറിയാം.യുഡിഎഫിനെ തോൽപ്പിക്കാനാണ് ബിജെപി സിപിഎം ഡീൽ.പാർട്ടി നേതൃത്വത്തിന്റെ രക്ഷക്ക് വേണ്ടിയുള്ള ഡീലാണത്.അത് അണികൾ തള്ളും..സിപിഎം ബിജെപി ഡീൽ പൊളിഞ്ഞു പാളീസാകുംഡീൽ എവിടെയൊക്കെ എന്ന് വ്യക്തമാവും : ഏതൊക്കെ മണ്ഡലങ്ങളിൽ എന്ന് പറയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു
സംസ്ഥാനത്ത് സിപിഎം--ബിജെപി ഡീൽ എന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭിമുഖത്തിലെ പ്രതിപക്ഷനേതാവിൻറെ ആരോപണത്തിൽ രാഷ്ട്രീയ ചർച്ച മുറുകി. കോൺഗ്രസിന് പരാജയഭീതിയാണെന്നാണ് സിപിഎമ്മിൻറെയും ബിജെപിയുടെയും മറുപടി. പാലക്കാട് ബിജെപിയെ ജയിക്കാനും ബാക്കി 10 ഇടത്ത് സിപിഎമ്മിനെ ജയിപ്പിക്കാനുമാണ് ഡീൽ എന്നായിരുന്നു വിഡി സതീശൻറെ ആക്ഷേപം ബിജെപി ബന്ധം എല്ലാകാലത്തും കോൺഗ്രസ്സും സിപിഎമ്മും പ്രധാന തെര‍്ഞെടുപ്പ് ആരോപണമാക്കി ഉയർത്താറുണ്ട്. ഇത്തവണ സീറ്റുകൾ അടക്കം പറഞ്ഞാണ് പ്രതിപക്ഷനേതാവ് തുടക്കമിട്ടത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam