പാലക്കാട് മാത്രമല്ല മറ്റു ചില സീറ്റുകളിലും സിപിഎം- ബിജെപി ഡീലെന്ന് കെസി വേണുഗോപാല്‍

Published : Mar 21, 2026, 10:45 AM IST
k c venugopal

Synopsis

,തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനത്തിലും ഡീലെന്ന്  സംശയമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി

എറണാകുളം:   പാലക്കാട് മാത്രമല്ല മറ്റു ചില സീറ്റുകളിലും സിപിഎം ബിജെപി ധാരണപായുണ്ടെന്ന് എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ ആരോപിച്ചു.വരുംദിവസങ്ങളിൽ അത് കൂടുതൽ വ്യക്തമാകും.തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനത്തിലും ഒരു ഡീൽ നടന്നിട്ടുണ്ടോ എന്ന് സംശയം ഉണ്ട്.തീയതി പ്രഖ്യാപിച്ച അതിലെ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടികളിൽ ദുരൂഹത ആരോപണം അദ്ദേഹം ആവർത്തിച്ചു .കോൺഗ്രസിലെ സ്ഥാനാർത്ഥി നിർണയം വൈകിയിട്ടില്ല.ഒരു മണ്ഡലത്തിൽ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ച മന്ത്രി പോലും മണ്ഡലം മാറി മത്സരിക്കുന്നു.ഇതാണ് ഈ തിരഞ്ഞെടുപ്പിന്റെ കൃത്യമായ സൂചന

മത്സരിക്കുന്ന കോൺഗ്രസ് സ്ഥാനാർത്ഥികൾ എല്ലാം കെസി വേണുഗോപാലിനെയും വിഡി സതീശന്റെയും രമേശ് ചെന്നിത്തലയുടെയും മറ്റെല്ലാ നേതാക്കളുടെയും സ്ഥാനാർത്ഥികളാണ്.സീറ്റ് കിട്ടാത്തവർക്ക് കെസിയുടെ ഉറപ്പുമുണ്ട്.തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ അവസരം കിട്ടാത്തവരാകും സർക്കാർ വന്നാൽ പ്രധാന സ്ഥാനങ്ങളിൽ എത്തുക.മത്സരിക്കാൻ സീറ്റ് കിട്ടിയവർക്ക് അവസരം നൽകി.സീറ്റ് കിട്ടാത്തവരെ സർക്കാർ വരുമ്പോൾ കൃത്യമായി പരിഗണിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൻ്റെ കർശന നിർദേശം; സഹകരിക്കാമെന്ന് വാട്‌സ്ആപ്പ് ഉറപ്പുനൽകി; ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ് തടയാൻ ഇടപെടൽ
വി ഡി സതീശനെ പൂട്ടാൻ രണ്ടും കൽപ്പിച്ച് എൽഡിഎഫ്; ടൈസൺ മാസ്റ്റര്‍ ചില്ലറക്കാരനല്ല!