കോടിയേരിക്ക് മറുപടിയുമായി കെ.എം മാണി

Web Desk |  
Published : Jun 12, 2018, 06:34 PM ISTUpdated : Oct 02, 2018, 06:36 AM IST
കോടിയേരിക്ക് മറുപടിയുമായി കെ.എം മാണി

Synopsis

കോടിയേരിക്ക് മാണിയുടെ മറുപടി

കോട്ടയം: കോടിയേരിക്ക് മറുപടിയുമായി കെ.എം മാണി. ഉപതെരഞ്ഞെടുപ്പിന് എപ്പോൾ വേണമെങ്കിലും കേരള കോൺഗ്രസ് തയ്യാറാണെന്ന് കെ.എം.മാണി. എത്ര ഉപതെരഞ്ഞെടുപ്പുകൾ കേരളാകോൺഗ്രസ് കണ്ടിരിക്കുന്നു . കോടിയേരിയുടെ വേഷം കയ്യിലിരിക്കട്ടെയെന്നും മാണി പറഞ്ഞു. ജോസ് കെ മാണി  രാജി വച്ച സ്ഥിതിക്ക് കോട്ടയത്ത് ഉപതെരഞ്ഞെടുപ്പിനെ നേരിടാൻ കേരള കോൺഗ്രസ് തയ്യാറുണ്ടോയെന്ന് കോടിയേരി വെല്ലുവിളിച്ചിരുന്നു. ഇതിന് മറുപടിയായാണ് മാണിയുടെ പ്രസ്ഥാവന.

ഒരു തെരഞ്ഞെടുപ്പിനേയും കേരള കോൺഗ്രസ് ഭയപ്പെടുന്നില്ലെന്ന് ജോസ് കെ.മാണിയും കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. പൊതുതെരഞ്ഞെടുപ്പ് അടുത്തതിനാൽ ഉപതെരഞ്ഞെടുപ്പ് വേണ്ടിവരില്ലെന്നും ജോസ് കെ.മാണി പറഞ്ഞു. ശക്തമായ പോരാട്ടത്തിലൂടെ ഇടതുമുന്നണിയിൽ നിന്ന് കോട്ടയം സീറ്റ് തിരിച്ചുപിടിച്ച ചരിത്രമാണ് തനിക്കുള്ളതെന്നും ജോസ് കെ.മാണി വിശദമാക്കി.

എതിർപ്പ് ഉന്നയിക്കുന്ന നേതാക്കളുടെ വികാരം മാനിക്കുന്നു. കോട്ടയത്തെ ജനങ്ങളെ കൈവിട്ടിട്ട് അല്ല പോകുന്നതെന്നും വിജയിച്ചു തെളിയിച്ച ആളാണ് താനെന്നും ജോസ് കെ മാണി പറഞ്ഞു. 

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കടുപ്പിച്ച് മുഖ്യമന്ത്രി, ആരോഗ്യ സംവിധാനത്തിൽ വീഴ്ചയുണ്ടായാൽ ഒരു വിട്ടുവീഴ്ചയും പ്രതീക്ഷിക്കണ്ട, കർശന നടപടി ഉറപ്പ്; 'ജനങ്ങൾക്കാണ് മുൻഗണന'
നായകൾ ഓടിച്ചു, മുള്ളൻപന്നി ഓടിക്കയറിയത് എൻജിനിയറിംഗ് കോളേജിൽ, രക്ഷാപ്രവർത്തനത്തിനിടെ നാലാം നിലയിൽ നിന്ന് ചാടിയതോടെ ദാരുണാന്ത്യം