'തെരഞ്ഞെടുപ്പ് ജീവിതത്തിൽ ഇങ്ങനെ ഒരു തറ വേല കണ്ടിട്ടില്ല', വി കെ പ്രശാന്തിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനും ഡിജിപിക്കും പരാതി നൽകി കെ മുരളീധരന്‍

Published : Mar 30, 2026, 08:39 AM ISTUpdated : Mar 30, 2026, 08:58 AM IST
murali complaint

Synopsis

 പ്രചാരണത്തിന് കൂലിക്ക് ആളെ ആവശ്യപ്പെ'ട്ട്    ആപ്പിൽ പരസ്യം കൊടുത്തെന്ന് സിപിഎം  പ്രചരണം നടത്തുന്നുവെന്ന് ആക്ഷേപം   ആളില്ലാത്തതുകൊണ്ട് ആളെ കൂട്ടാൻ പരസ്യമിട്ടുവെന്ന് വി കെ പ്രശാന്ത്

തിരുവനന്തപുരം: കടുത്ത ത്രികോണ മത്സരം  നടക്കുന്ന വട്ടിയൂ‍ര്‍ക്കാവില്‍ സിപിഎം സ്ഥാനാര്‍ത്ഥി വി കെ പ്രശാന്തിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനും ഡിജിപിക്കും പരാതി നല്‍കി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കെ മുരളീധരന്‍ രംഗത്ത്. തന്റെ പ്രചാരണത്തിന് കൂലിക്ക് ആളെ ആവശ്യപ്പെട്ടു ആപ്പിൽ പരസ്യം കൊടുത്തെന്ന സിപിഎം പ്രചാരണത്തിനെതിരെയാണ് പരാതി. തോൽക്കുമെന്ന ഭയത്താലാണ് സിപിഎം ഇങ്ങനെ  ചെയ്യുന്നത്. വി കെ പ്രശാന്ത് ആണ് ഇതിനു പിന്നിലെന്നും മുരളീധരന്‍ ആരോപിച്ചു. തെരഞ്ഞെടുപ്പ് ജീവിതത്തിൽ ഇങ്ങനെ ഒരു തറ വേല  കണ്ടിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

കൂലിക്ക് ആളെ എടുക്കാൻ പരസ്യം കൊടുത്തത് കോൺഗ്രസ് പരസ്യം കൊടുത്തത് കോൺഗ്രസ് തന്നെയാകണമെന്ന് വി കെ പ്രശാന്ത് പ്രതികരിച്ചു. സ്‌ഥാനാർഥിക്ക് ഒപ്പം കൂടെപ്പോകാൻ ആളില്ല. പ്രവർത്തിക്കാൻ ആളില്ലാത്തതുകൊണ്ട് ആളെ കൂട്ടാൻ പരസ്യമിട്ടു. എന്നിട്ട് ആരോപണം എൽഡിഎഫ് സ്ഥാനാർഥിയുടെ തലയിലിടുന്നു. വട്ടിയൂർക്കാവിൽ രണ്ടാം സ്ഥാനത്ത് ബിജെപി ആയിരിക്കും. മുരളീധരനെ പോലെ ഒരാൾ തനിക്കെതിരെ ഇങ്ങനെ പറയാൻ പാടില്ലായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ഇറച്ചിയും മീനും തിന്നണോ? ബിജെപിക്ക് വോട്ട് ചെയ്യരുതെന്ന് മമത ബാനർജി, 'അവർ നമ്മുടെ ഭക്ഷണ സ്വാതന്ത്യത്തിൽ ഇടപെടും'
മുസ്ലീം ലീഗിലെ വനിതാ സ്ഥാനാർത്ഥിത്വം: ഉമർ ഫൈസിക്കെതിരെ എസ് വൈ എസ് സംസ്ഥാന സെക്രട്ടറി അബ്ദു സമദ് പൂക്കോട്ടൂർ