വിദ്യാര്‍ത്ഥികളെ ഇറക്കി വന്ന സ്‌കൂള്‍ വാനില്‍ നിര്‍ത്തിയിട്ട ഉടന്‍ തീ, നിമിഷ നേരം കൊണ്ട് അപകടം, തീ ആണയ്ക്കാനുള്ള ശ്രമം വിഫലം

Published : Mar 30, 2026, 08:18 AM IST
school van catches fire near house kozhikode

Synopsis

വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന സ്‌കൂള്‍ വാന്‍ കത്തിനശിച്ചു. കോഴിക്കോട് കുന്നമംഗലത്താണ് സംഭവം. വിദ്യാര്‍ത്ഥികളെ സ്‌കൂളില്‍ വിട്ടതിനുശേഷം മടങ്ങിയെത്തി നിര്‍ത്തിയിട്ട ഉടനെയാണ് വാഹനത്തില്‍ നിന്ന് തീ ഉയര്‍ന്നത്

കോഴിക്കോട്: വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന സ്‌കൂള്‍ വാന്‍ കത്തിനശിച്ചു. കോഴിക്കോട് കുന്നമംഗലത്താണ് സംഭവം. വിദ്യാര്‍ത്ഥികളെ സ്‌കൂളില്‍ വിട്ടതിനുശേഷം മടങ്ങിയെത്തി നിര്‍ത്തിയിട്ട ഉടനെയാണ് വാഹനത്തില്‍ നിന്ന് തീ ഉയര്‍ന്നത്. കോണോട്ട് തൂമ്പറ്റച്ചാലില്‍ അബ്ദുറഹിമാന്‍ എന്നയാളുടെ വീടിന് മുന്‍പിലാണ് വാഹനം നിര്‍ത്തിയിരുന്നത്.

പ്രദേശവാസികള്‍ ചേര്‍ന്ന് തീ അണയ്ക്കാന്‍ ശ്രമം നടത്തിയെങ്കിലും, ഇന്ധന ടാങ്കിലേക്ക് തീ പടര്‍ന്നതോടെ ആളിപ്പടരുകയായിരുന്നു. ഇത് വാന്‍ നിര്‍ത്തിയിട്ടിരുന്ന വീടിന്‍റെ ഒരു ഭാഗത്തേക്കും വ്യാപിച്ചു. തുടര്‍ന്ന് വെള്ളിമടുകുന്ന് നിന്നും രണ്ട് യൂണിറ്റ് ഫയര്‍ഫോഴ്‌സ് സംഘം സ്ഥലത്തെത്തിയാണ് തീ പൂര്‍ണ്ണമായും അണച്ചത്. പ്രദീഷ് കാട്ടില്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ള വാന്‍ ആണ് കത്തി നശിച്ചത്. അബ്ദുറഹ്‌മാന്‍റെ വീട്ടില്‍ പ്രദീഷ് വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു. പ്രദീഷിന്‍റെ വാന്‍ കോണോട്ട് എല്‍പി സ്‌കൂളിന് വേണ്ടി സര്‍വീസ് നടത്തുകയായിരുന്നു.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ബലൂൺ ആണ് ചിഹ്നം, അടുത്ത തെരഞ്ഞെടുപ്പിൽ ജീവനോടെ ഉണ്ടെങ്കിൽ ഇനിയും മത്സരിക്കുമെന്ന് യുട്യൂബർ 'ചെകുത്താൻ'
യുവതിയെ പൊലീസ് ക്രൂര മർദ്ദനത്തിന് ഇരയാക്കിയെന്ന പരാതി; നടപടി ആവശ്യപ്പെട്ട് കുണ്ടറ പൊലീസ് സ്റ്റേഷനിലേക്ക് യുവമോർച്ച, മഹിളാ മോർച്ച ഇന്ന് മാർച്ച് നടത്തും