
തിരുവനന്തപുരം: മസാല ബോണ്ട് വാങ്ങിയതില്‍ മുഖ്യമനമ്ത്രിക്ക് ഇഡി നോട്ടീസ് അയച്ചതി്നോട് പ്രതികരിച്ച് കെ മുരളീറന്‍ രംഗത്ത്.ഇന്ത്യ സഖ്യത്തിലെ മറ്റ് മുഖ്യമന്ത്രിമാർക്കുള്ള ഭീഷണി ഏതായാലും പിണറായിക്ക് ഇല്ല.മുഖ്യമന്ത്രിയ്ക്ക് ഇടയ്ക്കിടെ നോട്ടീസ് കിട്ടാറുണ്ട്.ഇലക്ഷൻ അടുക്കുമ്പോൾ BJP അനുകൂല നിലപാട് എടുപ്പിക്കാനാണ്.ആര് പൊക്കിയാലും ബി ജെ പി പൊങ്ങില്ല.ഇടയ്ക്കിട പേടിപ്പിക്കും, പിന്നീട് കെട്ടടങ്ങുമെന്നും അദ്ദേഹം പരിഹസിച്ചു
മുഖ്യമന്ത്രി,മുൻ ധനമന്ത്രി തോമസ് ഐസക്ക് ഉൾപ്പെടെയുള്ളവർക്ക് ഇഡി അഡ്ജ്യൂഡിക്കേറ്റിംഗ് അതോറിറ്റിയാണ് കാരണം കാണിക്കൽ നോട്ടീസ് നല്‍കിയത്., മസാല ഇടപാടിൽ ചട്ടങ്ങൾ ലംഘിച്ചു എന്നായിരുന്നു ED യുടെ അന്തിമ റിപ്പോർട്ട്, ചെന്നൈയിലെ അഡ്ജ്യൂഡിക്കേറ്റിംഗ് അതോറിറ്റിക്കാണ് മൂന്നുമാസം മുമ്പ് റിപ്പോർട്ട് നൽകിയത്, തുടർനടപടികളുടെ ഭാഗമായിട്ടാണ് മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർക്ക് നോട്ടീസ് അയച്ചത്, നേരിട്ടോ പ്രതിനിധി വഴിയോ അഭിഭാഷകൻ വഴിയോ നിയമപ്രകാരം മറുപടി നൽകാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam