അമേരിക്കയിൽ പിറന്നാൾ ആഘോഷത്തിനിടെ വെടിവെപ്പ്, 4 പേർ കൊല്ലപ്പെട്ടു, കുട്ടികൾ ഉൾപ്പെടെ 10 പേർക്ക് പരിക്ക്

Published : Dec 01, 2025, 09:09 AM IST
firing

Synopsis

വെടിവെപ്പിൽ നാല് പേർ കൊല്ലപ്പെട്ടു. സംഭവത്തിൽ കുട്ടികൾ ഉൾപ്പെടെ 10 പേർക്ക് പരിക്കേറ്റു. ശനിയാഴ്ച വൈകുന്നേരം 6 മണിയോടെ ലൂസൈൽ അവന്യൂവിലെ ഒരു വാണിജ്യ സമുച്ചയത്തിലെ ഹാളിലായിരുന്നു ആക്രമണം.

മേരിക്കയിലെ കാലിഫോർണിയയിൽ സ്റ്റോക്ക്‌ടണിൽ പിറന്നാൾ ആഘോഷത്തിനിടെയുണ്ടായ വെടിവെപ്പിൽ നാല് പേർ കൊല്ലപ്പെട്ടു. സംഭവത്തിൽ കുട്ടികൾ ഉൾപ്പെടെ 10 പേർക്ക് പരിക്കേറ്റു. ശനിയാഴ്ച വൈകുന്നേരം 6 മണിയോടെ ലൂസൈൽ അവന്യൂവിലെ ഒരു വാണിജ്യ സമുച്ചയത്തിലെ ഹാളിലായിരുന്നു ആക്രമണം. പരിക്കേറ്റവരെ ഉടൻതന്നെ പ്രാദേശിക ആശുപത്രികളിലേക്ക് മാറ്റി. പലരുടെയും നില ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ.

ആകെ 14 പേർക്ക് വെടിയേറ്റതായി അധികൃതർ അറിയിച്ചു. കുടുംബങ്ങൾ ഒരുമിച്ച് കൂടിയ ആഘോഷത്തിനിടെ അക്രമി ഹാളിലേക്ക് പ്രവേശിച്ച് വെടിയുതിർക്കുകയായിരുന്നു. കുട്ടികളും മുതിർന്നവരും ആക്രമിക്കപ്പെട്ടിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ആരെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. അക്രമിയെ കണ്ടെത്താനും ആക്രമണത്തിന്റെ യഥാർത്ഥ ലക്ഷ്യം എന്താണെന്ന് മനസിലാക്കാനുമായി ഫെഡറൽ ഏജൻസികൾ ഉൾപ്പെടെയുള്ള അന്വേഷണ സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. അക്രമി സംഭവ സ്ഥലത്ത് നിന്നും രക്ഷപ്പെട്ടു. അക്രമിയെ പിടികൂടാൻ പൊതുജനങ്ങളുടെ സഹായം തേടുന്നതായും പോലീസ് അറിയിച്ചു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് 

PREV
Read more Articles on
click me!

Recommended Stories

പാക്കിസ്ഥാനിൽ ആദ്യ വനിതാ ചാവേർ ആക്രമണം നടത്തിയ ബലൂച് ലിബറേഷൻ ഫ്രണ്ട്, 'ഫിദായീൻ ഓപ്പറേഷൻ' തന്ത്രം; ലക്ഷ്യമിട്ടത് ചൈനീസ് കേന്ദ്രം
എണ്ണയിലും ആയുധത്തിലും അടുത്തപടി? പുടിന്റെ ഇന്ത്യാ ട്രിപ്പും അജണ്ടകളും