
തിരുവനന്തപുരം: കേരളത്തിന്‍റെ ഇന്നത്തെ അവസ്ഥ അറിയാൻ മുഖ്യമന്ത്രി പിണറായി വിജയൻ സാരി ഉടുത്ത് പുറത്തിറങ്ങി നോക്കണമെന്ന് ഉപദേശിച്ച് കെ ആര്‍ ഗൗരിയമ്മ . മുഖ്യന്ത്രിയെ വേദിയില്‍ ഇരുത്തിയായിരുന്നു ഗൗരിയമ്മയുടെ ഉപദേശം.
നിയമസഭയുടെ വജ്ര ജൂബിലിയോടനുബന്ധിച്ച് സംഘടിച്ച സുഹൃദ് സംഗമ ചടങ്ങായിരുന്നു വേദി . രാത്രി പത്തുമണിക്കൊക്കെ താന്‍ നടന്ന് വീട്ടിലേക്ക് പോയിട്ടുണ്ട്. അന്നൊരാളും ആക്രമിച്ചിട്ടില്ല . ഇന്ന് സ്ഥിതി മാറി . കേരളം വളരുകയാണ് . അതറിയാനാണ് മുഖ്യമന്ത്രിക്ക് ഗൗരിയമ്മ പുതുവഴി ഉപദേശിച്ചത്.
മുന്‍ എം എല്‍ എമാരുള്‍പ്പെടെ പങ്കെടുത്ത സുഹൃദ് സംഗമത്തില്‍ മുതിര്‍ന്ന നിയമസഭ സാമാജികയായിരുന്ന ഗൗരിയമ്മയെ നിയമസഭ ആദരിച്ചു. ശാരീരിക അസ്വസ്ഥതകള്‍ ഉള്ളതിനാല്‍ ഇ ചന്ദ്രശേഖരന്‍ നായര്‍ ചടങ്ങിലെത്തിയില്ല . ആദ്യ സമ്മേളനത്തിലിരുന്ന ഇരിപ്പിടം കണ്ടെത്തി അവിടെ ഇരുന്നും പഴയ ഓര്‍മകള്‍ പങ്കുവച്ചും ആണ് പലരും പിരിഞ്ഞത്. ഇത്തരം കൂട്ടായ്മകള്‍ ഇനിയും വേണമെന്ന് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ഉള്‍പ്പെടെയുള്ളവര്‍ ചടങ്ങില്‍ പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam