കെ. രാധാകൃഷ്ണനെതിരെ കുരുക്ക് മുറുകുന്നു

Published : Nov 05, 2016, 11:33 AM ISTUpdated : Oct 05, 2018, 01:59 AM IST
കെ. രാധാകൃഷ്ണനെതിരെ കുരുക്ക് മുറുകുന്നു

Synopsis

പീഡനക്കേസിലെ പ്രതിയായ ജയന്തനെതിരായ പാ‍ര്‍ട്ടി നടപടി വിശദീകരിക്കുമ്പോഴാണ് മുന്‍ സ്‌പീക്കര്‍ കൂടിയായ കെ.രാധാകൃഷ്ണന്‍ ഇരയുടെ പേര് വെളിപ്പെടുത്തിയത്. സംഭവത്തില്‍ ദേശീയ വനിതാ കമ്മീഷന്‍ രാധാകൃഷ്ണന്റെ വിശദീകരണം തേടും. സംസ്ഥാന സര്‍ക്കാരിനോട് വിശദീകരണം തേടും. കമ്മീഷന്റെ സമ്പൂര്‍ണ യോഗമായിരിക്കും തുടര്‍ നടപടികള്‍ സ്വീകരിക്കുക. പീഡനത്തിനിരയായ സ്‌ത്രീയുടെ പേര് വെളിപ്പെടുത്തിയ കെ രാധാകൃഷ്ണനെതിരെ  കേസെടുക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. 

വടക്കാഞ്ചേരി-എറണാകുളം സംഭവങ്ങളിലെ സി.പി.എം സ്വീകരിച്ച സംഘടനാ നടപടി ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ മാത്രമാണെന്ന് വി.എം സുധീരന്‍ പറഞ്ഞു. രാധാകൃഷ്ണനെതിരെ അന്വേഷണം വേണമെന്നു കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍ ആവശ്യപ്പെട്ടു. രാധാകൃഷ്ണനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി സംസ്ഥാന പ്രസി‍ഡന്റ് കുമ്മനം രാജശേഖരന്‍ ഡി.ജി.പിക്ക് പരാതി നല്‍കി. എന്നാല്‍ രാധാകൃഷ്ണനെതിരെ കേസെടുക്കന്ന കാര്യത്തില്‍ പൊലീസ് തീരുമാനമെടുത്തിട്ടില്ല.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ബലൂൺ സ്ഫോടനത്തിൽ അസ്വാഭാവികതയോ, ബലൂണിൽ ഹീലിയം നിറയ്ക്കുന്നതിനിടെ സിലിണ്ടർ പൊട്ടിത്തെറിച്ച് മരണത്തിൽ അന്വേഷണത്തിന് എൻഐഎ
'മോഷണത്തിനിടെ നടന്ന കൊലപാതകം എന്ന് തോന്നി', 39കാരിയായ നഴ്സിനെ കൊലപ്പെടുത്തിയ 25കാരനായ ആൺസുഹൃത്ത് പിടിയിൽ