കാടിനെ അറിയാൻ വനംമന്ത്രിയും സ്പീക്കറും 23 എംഎൽഎമാരും

Published : Dec 23, 2017, 10:17 AM ISTUpdated : Oct 04, 2018, 05:13 PM IST
കാടിനെ അറിയാൻ വനംമന്ത്രിയും സ്പീക്കറും 23 എംഎൽഎമാരും

Synopsis

പാലക്കാട്; കാടിനെ അറിയാനും ആദിവാസികളുടെ ജീവിതരീതികൾ കണ്ടു മനസ്സിലാക്കാനുമായി വനംമന്ത്രിയുടേയും സ്പീക്കറുടേയും നേതൃത്വത്തിൽ 23 എംഎൽഎമാർ കാടുകയറുന്നു. പറമ്പിക്കുളം വന്യജീവിസങ്കേതത്തിലെത്തിയാണ് ഇവർ വനജീവിതം പഠിക്കുന്നത്. 

ക്യാംപിന്റെ ഭാ​ഗമായി ആദിവാസി കലാരൂപങ്ങള്‍ കാണുന്ന ജനപ്രതിനിധി സംഘം ട്രക്കിങ്ങും നടത്തും . മുന്‍മന്ത്രി ബിനോയ് വിശ്വം പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ച് നിയമസഭാ സാമാജികര്‍ക്ക് ക്ലാസെടുക്കും . പൊള്ളാച്ചി, സേതുമട വഴിയാണ് എംഎൽഎമാരുടെ സംഘം ആനമല കടുവാ സങ്കേതത്തിലേക്ക് എത്തിയത്.

തണ്ടര്‍ബോള്‍ട്ടിന്‍റെയും പൊലീസിന്‍റെയും കനത്ത സുരക്ഷയും ഇവർക്കായി രുക്കിയിട്ടുണ്ട്.  ക്യാംപിനിടെ പറമ്പിക്കുളം ഇക്കോ വിനോദസഞ്ചാര കേന്ദ്രത്തിന്‍റെ ഇന്‍ഫോര്‍മേഷന്‍ സെന്‍റര്‍ വനം മന്ത്രി ഉദ്ഘാടനം ചെയ്തു. ലൈബ്രറിയും , ഫോട്ടോ ഗാലറിയും രണ്ട് കോടി ചിലവില്‍ നിര്‍മ്മിച്ച ഇന്‍ഫോര്‍മേഷന്‍ സെന്‍ററിലുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

രാഹു കാലം കഴിയാതെ ഓഫീസിൽ കയറില്ലെന്ന് പുതിയ ചെയർപേഴ്സൺ, മുക്കാൽ മണിക്കൂറോളം കാത്ത് നിന്ന് ഉദ്യോഗസ്ഥർ !
വിവാദങ്ങൾക്കിടയിൽ തൃശൂർ മേയറായി സത്യപ്രതിജ്ഞ ചെയ്ത് ഡോ. നിജി ജസ്റ്റിൻ; കിരീടമണിയിച്ച് കോൺ​ഗ്രസ്, വോട്ട് ചെയ്ത് ലാലി ജെയിംസ്