ശുഹൈബിനെ കണ്ണൂർ ജയിലിൽ ആക്രമിക്കാന്‍ പദ്ധതിയിട്ടിരുന്നുവെന്ന് കെ സുധാകരന്‍

Published : Feb 15, 2018, 01:41 PM ISTUpdated : Oct 05, 2018, 04:04 AM IST
ശുഹൈബിനെ കണ്ണൂർ ജയിലിൽ ആക്രമിക്കാന്‍ പദ്ധതിയിട്ടിരുന്നുവെന്ന് കെ സുധാകരന്‍

Synopsis

കണ്ണൂര്‍: കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് നേതാവ് ശുഹൈബിനെ കണ്ണൂർ ജയിലിൽ ആക്രമിക്കാൻ ജയിൽ അധികൃതർ ഒത്താശ ചെയ്തിരുന്നുവെന്ന് കെ സുധാകരൻ. സബ് ജയിലിൽ നിന്ന് ചട്ടംലംഘിച്ച് ശുഹൈബിനെ സ്പെഷ്യൽ സബ് ജയിലിലേക്ക് മാറ്റി. ആക്രമണത്തിൽ നിന്ന് ശുഹൈബിനെ രക്ഷിക്കാനായത് ജയിൽ ഡിജിപിയുടെ ഇടപെടൽ മൂലമെന്നും കെ.സുധാകരൻ പറഞ്ഞു. 

കൊലപാതകത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെടുമെന്നും പ്രതികളെ രക്ഷപ്പെടാൻ സഹായിച്ച പൊലീസിൽ വിശ്വാസമില്ലെന്നും സുധാകരൻ വ്യക്തമാക്കി. അതേമയം ശുഹൈബിന് ജയിലിൽ ഭീഷണി ഉണ്ടായിരുന്നുവെന്നപം "കാണിച്ചു തരാം" എന്ന് സിപിഎം തടവുകാർ ഭീഷണിപ്പെടുത്തിയിരുന്നതായും ജയിലിൽ ഷുഹൈബിന് ഒപ്പമുണ്ടായിരുന്ന ഫർസീന്‍ വെളിപ്പെടുത്തി. 

ശുഹൈബിനെ കൊലപ്പെടുത്തിയതിന് മുമ്പ് സിപിഎം നടത്തിയ കൊലവിളി മുദ്രാവാക്യത്തില്‍ ഇ പി ജയരാജന്‍റെ മുന്‍ പി എയെ ചോദ്യം ചെയ്യണമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഡീന്‍ കുര്യാക്കോസ് ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം സംസ്ഥാന വ്യാപകമായി സമരം നടത്തുമെന്നും ഡീന്‍ പറഞ്ഞു. 
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

എസ്‍ഡിപിഐയുടെ ഉള്‍പ്പെടെ വോട്ടുകള്‍ കിട്ടിയിട്ടുണ്ടെന്ന് എൽഡിഎഫ് സ്ഥാനാര്‍ത്ഥി; ജയിക്കുമെന്ന് പ്രതീക്ഷയുണ്ടെന്ന് സബാഹ് കുണ്ടുപുഴക്കൽ
യുഡിഎഫിന് ഭൂരിപക്ഷം ലഭിച്ച് അഞ്ച് മിനിറ്റിൽ മുഖ്യമന്ത്രിയെ തീരുമാനിക്കും; അര മണിക്കൂർ പോലും ചർച്ച ചെയ്യാനുള്ള അവസരം മാധ്യമങ്ങൾക്ക് നൽകില്ലെന്ന് പി സി വിഷ്ണുനാഥ്