
സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് അഞ്ജു ബോബി ജോര്‍ജിനെ പിന്തുണച്ച മുന്‍ കായികമന്ത്രി കെ സുധാകരനും അബദ്ധം പിണഞ്ഞുവെന്ന വാര്‍ത്ത വന്നിരുന്നു. അഞ്ജുവിനെ അപമാനിച്ച ഇപി ജയരാജനെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് സുധാകരന് നാക്കു പിഴച്ചത്.
എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ ഇതിനെതിരെ ട്രോള്‍ ഉയര്‍ന്നതോടെ വിശദീകരണവുമായി കെ.സുധാകരന്‍ രംഗത്ത് എത്തി. അഞ്ജു ബോബി ജോര്‍ജിന്‍റെ കുടുംബവുമായി വര്‍ഷങ്ങള്‍ പഴക്കമുള്ള ബന്ധങ്ങള്‍ പറഞ്ഞാണ് കെ.സുധാകരന്‍ സ്വന്തം വിശദീകരണം നല്‍കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam