ഷുഹൈബ് വധം; കെ സുധാകരൻ നിരാഹാരം ഇന്നവസാനിപ്പിക്കും

By Web DeskFirst Published Feb 27, 2018, 4:57 AM IST
Highlights

കണ്ണൂര്‍: ഷുഹൈബ് വധക്കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള നിരാഹാരസമരം, കെ.സുധാകരൻ ഇന്നവസാനിപ്പിക്കും. 9 ദിവസം നീണ്ട സമരത്തിന് ശേഷം കണ്ണൂർ രാഷ്ട്രീയത്തിൽ സുധാകരൻ കരുത്തോടെ തിരിച്ചെത്തുകയാണ്. അതേസമയം, ഗൂഢാലോചനയിലേക്കും അന്വേഷണം നീളുന്നതോടെ കൂടുതൽ പ്രതിരോധത്തിലാവുകയാണ് സിപിഎം.

ഈ ചോദ്യങ്ങൾക്കുള്ള ഉത്തരമാണ് ഇനി നിർണായകവും, അന്വേഷണ സംഘം തേടുന്നതും.  നിരാഹാര സമരം ഇന്നവസാനിപ്പിച്ച്,  സിബിഐ അന്വേഷണത്തിനായുള്ള നിയമനടപടി കോൺഗ്രസ് ശക്തമാക്കുമ്പോൾ ഇതുവരെയുള്ള പ്രതിരോധങ്ങളെല്ലാം പാളിയ സിപിഎമ്മിന് മുന്നിലുള്ളത് കൂടുതൽ പ്രതിസന്ധി. ജില്ലാസെക്രട്ടറിയെത്തന്നെ പ്രതി ചേർത്ത ശുക്കൂർ വധക്കേസിലെ സിബിഐ അന്വേഷണം പാർട്ടിയെ ചെറുതായല്ല വേട്ടയാടുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പിലേക്ക് അധികം ദൂരമില്ലെന്നിരിക്കെ,   ശുഐബ് വധക്കേസിൽ മതിയായ വിശദീകരണമൊന്നും  മുന്നോട്ടു വെക്കാനാകുന്നുമില്ല.  

തുടർച്ചയായ തെരഞ്ഞെടുപ്പ് തോൽവികളിൽ ഏറെക്കുറെ നിശബ്ദനായിരുന്ന സുധാകരൻ കൂടുതൽ കരുത്തുനേടി തിരിച്ചെത്തുക കൂടിയാകുന്നതോടെ, സിപിഎം പുതിയ പ്രചാരണ വഴികൾ തേടുകയാണ്.   സുധാകരന്റെ അക്രമങ്ങളിൽ ഇരയായവരുടെ സംഗമം സിപിഎം സംഘടിപ്പിക്കുന്നത് ഇതിന്റെ ഭാഗമായാണ്.  അതേസമയം, കണ്ണൂർ സിപിഎമ്മിനെയും ആഭ്യന്തര വകുപ്പിനെയും ഒരുപോലെ ലക്ഷ്യം വെച്ചാണ് കോൺഗ്രസ് മുന്നോട്ടുപോകുന്നത്.

ശ്യാമപ്രസാദ് വധത്തിൽ ബിജെപിയുടെ മൗനം ചർച്ചയായിരിക്കെയാണ്, പി ജയരാജനെ നേർക്കുനേർ ചോദ്യം ചെയ്യുന്ന തരത്തിൽ സമരം കോൺഗ്രസ് വളർത്തിയെടുത്തത് എന്നതും ശ്രദ്ധേയമാണ്.  പാർട്ടിയെ അടിമുടി ചലിപ്പിക്കാനും നേതൃത്വത്തിനായി. അതേസമയം, ശുഐബ് വധത്തിൽ പാർട്ടിയെ കാത്തുനിൽക്കാതെയായിരുന്നു സുധാകരന്റെ നീക്കങ്ങളെന്ന ചർച്ചയും സജീവമാണ്.

click me!