പിണറായി വിജയന്റേത് മനുഷ്യത്വരഹിതമായ നടപടി: കെ സുരേന്ദ്രന്‍

Published : Jan 09, 2018, 08:00 PM ISTUpdated : Oct 05, 2018, 02:54 AM IST
പിണറായി വിജയന്റേത് മനുഷ്യത്വരഹിതമായ നടപടി: കെ സുരേന്ദ്രന്‍

Synopsis

തിരുവനന്തപുരം: മുഖ്യമന്ത്രിയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ സുരേന്ദ്രന്‍. ദുരന്ത നിവാരണ ഫണ്ട് വക മാറ്റി ചെലവിട്ടെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെയാണ് കെ സുരേന്ദ്രന്‍ മുഖ്യമന്ത്രിയ്ക്ക് നേരെ രൂക്ഷമായ വിമര്‍ശനം നടത്തിയത്. ഓഖി ഫണ്ടെടുത്ത് ഹെലികോപ്ടർ യാത്ര നടത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ രാജി വെക്കണമെന്ന് സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. മനുഷ്യത്വരഹിതമായ നടപടിയാണ് പിണറായി വിജയന്റേതെന്നും സുരേന്ദ്രന്‍ ആരോപിക്കുന്നു

കെ സുരേന്ദ്രന്റെ കുറിപ്പിന്റെ പൂര്‍ണരൂപം

പാർട്ടി സമ്മേളനത്തിനുവേണ്ടി ഓഖി ഫണ്ടെടുത്ത് ഹെലികോപ്ടർ യാത്ര നടത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ രാജി വെക്കണം. തികച്ചും മനുഷ്യത്വരഹിതമായ നടപടിയാണ് പിണറായി വിജയൻറ്ത്. ഓഖി ദുരിതാശ്വാസനിധിയിൽ നിന്നും പാർട്ടിസമ്മേളനത്തിനുവേണ്ടി പണം ചെലവഴിച്ച നടപടി കേരളത്തിലെ ജനങ്ങളെ ഞെട്ടിപ്പിക്കുന്നതാണ്. പാവപ്പെട്ട ജനങ്ങൾ ഓഖി ദുരന്തത്തിൻറെ പേരിൽ ദുരിതമനുഭവിക്കുമ്പോൾ പിണറായിക്ക് ഇതെങ്ങനെ കഴിഞ്ഞു? ഇരട്ടച്ചങ്കുള്ള മുഖ്യമന്ത്രിക്ക് ഒരു ഹൃദയമില്ലാ എന്നതിൻറെ തെളിവാണിത്. കോടിക്കണക്കിന് രൂപയുടെ സമ്പാദ്യമുള്ള സി. പി. എമ്മിന് അവരുടെ പാർട്ടി ഫണ്ടിൽ നിന്ന് കാശെടുത്ത് ഹെലികോപ്ടറിനു ചെലവാക്കാമായിരുന്നു. ധാർമ്മികതക്കും രാഷ്ട്രീയസദാചാരത്തിനും നിരക്കാത്ത നിലപാടെടുത്ത മുഖ്യമന്ത്രിക്ക് അധികാരത്തിൽ തുടരാനുള്ള അവകാശമില്ല.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സ്വര്‍ണ്ണമുണ്ടോ സ്വര്‍ണ്ണം; മണ്‍വെട്ടിയും പിക്കാസുമായി സ്വര്‍ണ്ണക്കട്ടി തേടി ആളുകളുടെ തിരക്ക്!
ചൈനീസ് റോബോട്ട് സ്വന്തമെന്ന പേരിൽ അവതരിപ്പിച്ചു; ​ഗൽ​ഗോത്തിയാസ് സർവകലാശാല എഐ ഉച്ചകോടിയിൽ നിന്ന് പുറത്ത്