
മലപ്പുറം: മലപ്പുറത്ത് സദാചാര ആള്‍ക്കൂട്ട ആക്രമണത്തെ തുടര്‍ന്ന് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ രൂക്ഷ വിമര്‍ശനവുമായി ബിജെപി നേതാവ് കെ സുരേന്ദ്രന്‍ രംഗത്ത്. ഇത്തരം സദാചാര ആള്‍ക്കൂട്ട ആക്രമണങ്ങള്‍ കേരളത്തിലും മലപ്പുറത്തുമൊക്കെ ആയതുകൊണ്ട് പ്രശ്‌നമാവാന്‍ സാധ്യതയില്ലെന്നും ഉത്തരേന്ത്യയിലോ മറ്റോ ആയിരുന്നെങ്കില്‍ കേരളത്തിലെ പുരോഗമന വാദികള്‍ പൂരം കാണിച്ചുതരുമായിരുന്നെന്നും സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
സുരേന്ദ്രന്‍റെ കുറിപ്പ് പൂര്‍ണരൂപത്തില്‍
കേരളമായതുകൊണ്ടും മലപ്പുറത്തായതുകൊണ്ടും സദാചാരഗുണ്ടകൾ ഇടതുപക്ഷത്തിനും സർക്കാരിനും വേണ്ടപ്പെട്ടവരായതുകൊണ്ടും ഈ ആൾക്കൂട്ട നരഹത്യ ഒരു പ്രശ്നമാവാൻ സാദ്ധ്യതയില്ല. വല്ല ഉത്തരേന്ത്യയിലോ മറ്റോ ആയിരുന്നെങ്കിൽ കാണാമായിരുന്നു പൂരം. മോദി രാജിവെക്കണമെന്ന് ഇടതന്മാരും ജിഹാദികളും അവരുടെ പാദസേവചെയ്യുന്ന സാംസ്കാരിക നായകരും ആവശ്യപ്പെട്ടില്ല എന്നതു മാത്രമാണ് ഏക ആശ്വാസം. പൊലീസ് പ്രതികളുമായി പ്രശ്നം പറഞ്ഞു തീർക്കാനും ശ്രമിച്ചത്രേ. സെലക്ടീവ് പുരോഗമനവാദികൾ നീണാൾ വാഴട്ടെ.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam