
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ കടക്കു പുറത്ത് എന്ന് പറഞ്ഞപ്പോള്‍ തിരിഞ്ഞ് നിന്ന് സൗകര്യമില്ല എന്ന് എന്തേ ആരും പറയാതിരുന്നതെന്ന് ചോദിച്ച് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍. ബി.ജെ.പി-സി.പി.എം സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ വിളിച്ചുച്ചേര്‍ത്ത സമാധാന ചര്‍ച്ച റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെ മുഖ്യമന്ത്രി ആക്രോശിച്ച് പുറത്താക്കിയത്.
പ്രതികരണവുമായി ആരും എത്താഞ്ഞത് ഒരു പ്രശ്‌നം തന്നെയാണെന്നും സുരേന്ദ്രന്‍ തന്റെ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തു. അടിയന്തരാവസ്ഥ കാലത്ത് ഇന്ദിര ഗാന്ധി കുനിയാന്‍ പറഞ്ഞപ്പോള്‍ മുട്ടിലിഴഞ്ഞവരാണ് 99 ശതമാനം മാധ്യമപ്രവര്‍ത്തകരും. വടക്കേ ഇന്ത്യയിലെ ഏതെങ്കിലും മുഖ്യമന്ത്രിയായിരുന്നു കടക്കു പുറത്ത് എന്ന് പറഞ്ഞതെങ്കില്‍ കേരളത്തിലെ സംസ്‌കാരിക നായകന്മാര്‍ പ്രതികരിക്കുമായിരുന്നുവെന്നും സുരേന്ദ്രന്‍ പറഞ്ഞു.
കെ. സുരേന്ദ്രന്‍റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം
കടക്കൂ പുറത്ത് എന്നു പറഞ്ഞപ്പോൾ തിരിഞ്ഞു നിന്ന് സൗകര്യമില്ല എന്ന് ഉച്ചത്തിൽ ആരും പറഞ്ഞില്ല എന്നുള്ളതും ഒരു പ്രശ്നം തന്നെയാണ്. പലരും പുറത്തിറങ്ങി നിന്ന് അടക്കം പറയുന്നത് കേൾക്കാമായിരുന്നു. അടിയന്തിരാവസ്ഥാ കാലത്ത് ഇന്ദിരാഗാന്ധി കുനിയാൻ പറഞ്ഞപ്പോൾ മുട്ടിലിഴഞ്ഞവരാണ് തൊണ്ണൂററി ഒൻപതുശതമാനം മാധ്യമപ്രവർത്തകരും . വടക്കേ ഇന്ത്യയിലെ ഏതെങ്കിലും മുഖ്യമന്ത്രി ആയിരുന്നു ഇങ്ങനെ പ്രതികരിച്ചിരുന്നതെങ്കിൽ കേരളത്തിലെ സാംസ്കാരിക നായകൻമാർ ഇതിനോടകം ബാക്കിയുള്ള പുരസ്കാരങ്ങൾ കൂടി(പുരസ്കാരങ്ങൾ മാത്രം-പണമില്ല) തിരിച്ചുകൊടുക്കുമായിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam