കഅബയില്‍ പുതിയ കിസ്‍വ അണിയിച്ചു

Published : Sep 12, 2016, 04:37 AM ISTUpdated : Oct 05, 2018, 03:58 AM IST
കഅബയില്‍ പുതിയ കിസ്‍വ  അണിയിച്ചു

Synopsis

മക്കയിലെ വിശുദ്ധ കഅബയില്‍ പുതിയ കിസ്‍വ അണിയിച്ചു. എല്ലാ വര്‍ഷവും അറഫാ ദിനത്തിലാണ് കഅബയുടെ കിസ് വ മാറ്റാറുള്ളത്.

പ്രഭാത നിസ്കാരം കഴിഞ്ഞതിനു ശേഷമായിരുന്നു വിശുദ്ധ കഅബാലയത്തില്‍ പുതിയ കിസ്‍വ  അണിയിച്ചത്. മസ്ജിദുല്‍ ഹറാം പള്ളിയില്‍ പ്രാര്‍ത്ഥനയ്‌ക്കെത്തിയ പതിനായിരക്കണക്കിന് വിശ്വാസികളെ സാക്ഷിയാക്കിയായിരുന്നു ചടങ്ങ്. എല്ലാ വര്‍ഷവും അറഫാ ദിനത്തിലാണ് കഅബയെ പുതപ്പിക്കുന്ന പഴയ കിസ്‍വ മാറ്റി പുതിയ കിസ്വ അണിയാറുള്ളത്. പുതിയ കിസ്വ അണിയിക്കുന്നതോടൊപ്പം ഇത്തവണ കഅബയുടെ വാതിലും ചുമരും കഴുകുകയും ചെയ്തു. ഹജ്ജ് സീസണ്‍ ആയതിനാല്‍ കിസ്വ ഏതാണ്ട് പകുതി ഉയര്‍ത്തി കെട്ടിയിട്ടുണ്ട്. കിസ്-വ നിര്‍മിക്കാനായി മാത്രം ഒരു ഫാക്ടറിയുണ്ട് മക്കയില്‍.  140സ്വദേശികള്‍ ഇവിടെ ജോലി ചെയ്യുന്നു. എഴുനൂറു കിലോ പട്ടും, 120 കിലോ സ്വര്‍ണവും ഇരുപത്തിയഞ്ച് കിലോ വെള്ളിയും കിസവ നിര്‍മിക്കാനായി ഉപയോഗിക്കുന്നു. പതിനാല് മീറ്റര്‍ ആണ് ഉയരം. ആകെ ചുറ്റളവ്‌ 658 സ്ക്വയര്‍ മീറ്റര്‍. ഒരു കിസ്‍വ നിര്‍മിക്കാന്‍ എട്ടു മുതല്‍ ഒമ്പത് മാസം വരെ സമയമെടുക്കും. നാല്പത്തിയെഴ് മീറ്റര്‍ നീളത്തില്‍ ഇസ്ലാമിക് കാലിഗ്രാഫി കൊണ്ടുള്ള ഒരു ബെല്‍ട്ടും ഉണ്ട്. പഴയ കിസ്വയുടെ കഷ്ണങ്ങള്‍ മുസ്ലിം രാജങ്ങള്‍ക്കും പ്രമുഖ വ്യക്തികള്‍ക്കും വിതരണം ചെയ്യും.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

HRK
About the Author

honey R K

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും എന്റര്‍ടെയ്‍ൻമെന്റ് ലീഡുമാണ്. കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. എന്റര്‍ടെയ്‍ൻമെന്റ്, കലാ- സാംസ്‍കാരികം, രാഷ്‍ട്രീയം, കായികം, പരിസ്ഥിതി തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 15 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ഗോവാ രാജ്യാന്തര ചലച്ചിത്രോത്സവം, കേരള രാജ്യാന്തര ചലച്ചിത്രോത്സവം, സ്‍കൂള്‍ കലോത്സവം, ജില്ലാ കായിക മേളകള്‍, ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, ബജറ്റുകള്‍ തുടങ്ങിയവ കവര്‍ ചെയ്‍തിട്ടുണ്ട്. ദൃശ്യ മാധ്യമത്തില്‍ കണ്ണൂര്‍ വിഷനിലും ഡിജിറ്റൽ മീഡിയയില്‍ വൈഗ ന്യൂസ്, ബിലൈവ് ന്യൂസ്, വെബ്‍ദുനിയ എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: honey@asianetnews.inRead More...
click me!

Recommended Stories

ഭക്തിസാന്ദ്രമായി ആറൻമുള പാർത്ഥസാരഥി ക്ഷേത്രം; തങ്കയങ്കി ദർശനത്തിന് തുടക്കം, മണ്ഡലപൂജ 27ന്
കേരളമടക്കം 3 സംസ്ഥാനങ്ങളിലെ കരട് വോട്ടർപട്ടിക ഇന്ന്; അന്തിമപട്ടിക ഫെബ്രുവരി 21 ന്, സമയപരിധി നീട്ടണമെന്ന് സംസ്ഥാന സർക്കാർ