
ബംഗലൂരു: ബംഗലുരുവിൽ മലയാളികള്‍ക്ക് സഹായവുമായി കേരള സര്‍ക്കാര്‍ . കുടുങ്ങിക്കിടക്കുന്നവര്‍ക്ക് ഭക്ഷണവും താമസവും ക്രമീകരിക്കും . ഏകോപനത്തിനായി ബംഗലുരുവില്‍ കോ^ഓര്‍ഡിനേറ്ററെ നിയമിച്ചു . ബന്ധപ്പെടേണ്ട നമ്പർ 09535092715. ഗതാഗത സെക്രട്ടറി നാളെ ബംഗലുരുവിലേക്ക് പോകും . ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്‍ ഏഷ്യാനെറ്റ് ന്യൂസിനെ അറിയിച്ചതാണിത്.
കേരളത്തിലേക്ക് മടങ്ങുന്നവർക്ക് പൊലീസ് സുരക്ഷ നൽകും . 100 പേരടങ്ങുന്ന ഒരു കമ്പനി പൊലീസിനെ കർണാടകത്തിലേക്ക് അയച്ചു . ഇവർ നാളെ 3 മണിയോടെ മാണ്ഡ്യയിലെത്തും . സംസ്ഥാന ഡിജിപി കർണാടക ഡിജിപിയുമായി നടത്തിയ ചർച്ചക്കൊടുവിലാണ് തീരുമാനം .
അതിനിടെ ബംഗലൂരുവിൽ നിന്ന് കേരളത്തിലേക്കുള്ള ബസ്സുകൾ ഉടൻ പുറപ്പെടുമെന്ന് അറിയുന്നു . രണ്ടു മണിക്കൂറിനുള്ളിൽ ബസ്സുകൾ പുറപ്പെടുമെന്നാണ് അധികൃതർ നല്‍കുന്ന വിവരം. മാനന്തവാടി വഴിയായിരിക്കും ബസ്സുകൾ കേരളത്തിലേക്ക് വരിക . കർണാടക ദുരന്ത നിവാരണ അതോറിറ്റി സ്ഥിതി ഗതികൾ വിലയിരുത്തുന്നു .
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam