
കാബൂള്‍: അഫ്ഖാനിസ്ഥാനിന്‍റെ തലസ്ഥാനമായ കാബൂളിലുണ്ടായ ചാവേറാക്രമണത്തില്‍ 17 പേര്‍ മരിച്ചു. ശനിയാഴ്ച പുലര്‍ച്ചയോടെയുണ്ടായ ആക്രമണത്തില്‍ 110 പേര്‍ക്ക് പരിക്കേറ്റു.
മുന്‍ ആഭ്യന്തരമന്ത്രാലയത്തിന്‍റെ കെട്ടിടത്തിന് സമീപത്താണ് അപകടമുണ്ടായത്. യൂറോപ്യന്‍ യൂണിയന്‍റെ എംബസിയുടെയും ഹൈ പീസ് കൗണ്‍സിലിന്‍റെയും ഓഫീസുകള്‍ക്ക് സമീപത്താണ് ആക്രമണമുണ്ടായത്. മരണസംഖ്യ ഇനിയും കൂടിയേക്കാമെന്നും അധികൃതര്‍ അറിയിച്ചു. സിറ്റി പൊലീസ് ഹെഡ്ക്വാര്‍ട്ടേഴ്സും എംബസി ഓഫീസുകളുമുള്ള നഗരത്തിന്‍റെ പ്രധാന ഭാഗത്താണ് ബോംബ് പൊട്ടിത്തെറിച്ചത്.
ബോംബുകള്‍ ഒളിപ്പിക്കാന്‍ അംബുലന്‍സ് ഉപയോഗിച്ചതായാണ് റിപ്പോര്‍ട്ട്. ആക്രമണത്തിന്‍റെ ഉത്തരവാദിത്വം താലിബാന്‍ ഏറ്റെടുത്തു. ഒരാഴ്ചയ്ക്ക് മുമ്പ് കാബൂളിലെ ആഢംബര ഹോട്ടലില്‍ താലിബാന്‍ ഭീകരര്‍ 22 പേരെ കൊലപ്പെടുത്തിയിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam