ശുദ്ധമായ കുടിവെള്ളം വേണം; പാരിസണ്‍ എസ്റ്റേറ്റിലെ തൊഴിലാളികള്‍ സമരത്തിലേക്ക്

Published : Jan 27, 2018, 03:28 PM ISTUpdated : Oct 04, 2018, 04:54 PM IST
ശുദ്ധമായ കുടിവെള്ളം വേണം; പാരിസണ്‍ എസ്റ്റേറ്റിലെ തൊഴിലാളികള്‍ സമരത്തിലേക്ക്

Synopsis

വയനാട്: പൊട്ടിപ്പൊളിഞ്ഞ ലയങ്ങളുടെ അറ്റകുറ്റപ്പണിയും ശുദ്ധമായ കുടിവെള്ളവും ആവശ്യപ്പെട്ട് വയനാട് മാനന്തവാടി പാരിസണ്‍ എസ്റ്റേറ്റിലെ 200ലധികം തൊഴിലാളികള്‍ സമരത്തിനൊരുങ്ങുന്നു. കഴിഞ്ഞ വര്‍ഷം ഇവിടെ 32 പേര്‍ക്ക് മഞ്ഞപ്പിത്തം പിടിപെട്ടിരുന്നു. 

പൊട്ടിപ്പൊളിഞ്ഞതും ആവശ്യത്തിന് ശുചിമുറികളില്ലാത്തതുമാണ് പാരിസണ്‍സ് എസ്റ്റേറ്റിലെ പാടികളിലെ അവസ്ഥ. ശുചിമുറികളിലെ ഓടുവീണ് ആറ് തവണ കുട്ടികളുടെ തലപൊട്ടി. 

തോട്ടത്തിലെ 200 തൊഴിലാളികളാണ് ഇങ്ങനെ ദുരതത്തില്‍ കഴിയുന്നത്. പ്രശ്നത്തില്‍ തൊഴില്‍ വകുപ്പ് ഉദ്യോഗസ്ഥരും ഇടപെടുന്നില്ലെന്നാണ് ഇവരുടെ പരാതി. 

ഇവര്‍ കുടിക്കുന്ന വെള്ളം കഴിഞ്ഞ വര്‍ഷം 32 പേര്‍ക്ക് മഞ്ഞപ്പിത്തമടക്കമുള്ള രോഗങ്ങളുണ്ടാക്കിയതാണ്. ഇത്തവണയും ആതാവര്‍ത്തിക്കുമെന്നാണ് തോഴിലാളികളുടെ പേടി. അതുകൊണ്ടുതന്നെ പത്തുദിവത്തിനുള്ളില്‍ പരിഹാരമായില്ലെങ്കില്‍ സമരമെന്ന നിലപാടിലാണ് വിവിധ തൊഴിലാളി സംഘടനകള്‍.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഇറാൻ -യുഎസ് രണ്ടാംഘട്ട ചർച്ച: ഉന്നതതല നയതന്ത്ര പ്രതിനിധി സംഘങ്ങൾ പാകിസ്ഥാനിലേക്ക്, സമാധാന നിർദ്ദേശങ്ങൾ കൈമാറാൻ ഇറാൻ
കണ്ണൂരിൽ അമ്മയെ മകൻ കഴുത്തറുത്ത് കൊലപ്പെടുത്തി, പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി