എന്തുകൊണ്ട് ബി നിലവറ തുറന്നുകൂടെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

Web Desk |  
Published : Jul 09, 2017, 12:47 PM ISTUpdated : Oct 04, 2018, 04:57 PM IST
എന്തുകൊണ്ട് ബി നിലവറ തുറന്നുകൂടെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

Synopsis

കോഴിക്കോട്: പത്മനാഭ സ്വാമി ക്ഷേത്രത്തിലെ മറ്റ് നിലവറകള്‍ തുറക്കാമെങ്കില്‍ എന്തുകൊണ്ട് ബി നിലവറ തുറന്നു കൂടെന്ന് ദേവസ്വം മന്ത്രി കടകംപളളി സുരേന്ദ്രന്‍. തുറക്കണമെന്ന നിലപാടാണ് സര്‍ക്കാരിനുള്ളത്. ഇതു സംബന്ധിച്ച ഉത്തരവ് സുപ്രീം കോടതിയില്‍ നിന്നുണ്ടായിട്ടില്ല.. മോശം കാര്യം രാജകുടുംബം ചെയ്യുമെന്ന് താന്‍ കരുതുന്നില്ല. ആചാര അനുഷ്ഠാനങ്ങളുടെ പേരിലാണ് നിലവറ തുറക്കുന്നത് രാജകുടുംബം എതിര്‍ക്കുന്നത്. അതു സംബന്ധിച്ച് അന്വേഷിച്ച ശേഷം പ്രതികരിക്കാമെന്നും കടകംപള്ളി കോഴിക്കോട് പറഞ്ഞു. വി എസിന്റെ പ്രസ്താവന അദ്ദേഹത്തിന്റെ ബോധ്യത്തിന്റെ അടിസ്ഥാനത്തില്‍ ആയിരിക്കും അതേകുറിച്ച് തനിക്കറിയില്ലെന്നും ദേവസ്വംമന്ത്രി വ്യക്തമാക്കി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

അമേരിക്ക-ഇറാൻ ശത്രുതയുടെ 47 വർഷങ്ങൾ, സംഘർഷഭരിതമായ ചരിത്രവഴി
ആയത്തുള്ള അലി ഖമനേയി എവിടെ? ആദ്യ ആക്രമണം ഇറാൻ പരമോന്നത നേതാവിന്‍റെ ഓഫീസിനടുത്ത്; ഖമനേയി സുരക്ഷിത താവളത്തിൽ ?