സര്‍ക്കാര്‍ വിശ്വസത്തിനെതിരല്ല, വിധി മാറിയാല്‍ അതും സന്തോഷത്തോടെ നടപ്പാക്കും: ദേവസ്വം മന്ത്രി

Published : Oct 09, 2018, 11:25 AM IST
സര്‍ക്കാര്‍ വിശ്വസത്തിനെതിരല്ല, വിധി മാറിയാല്‍ അതും സന്തോഷത്തോടെ നടപ്പാക്കും: ദേവസ്വം മന്ത്രി

Synopsis

ശബരിമല സ്ത്രീ പ്രവേശത്തിൽ പ്രതിഷേധത്തിനിറങ്ങുന്ന  ഭക്തരുടെ ഉത്കണ്ഠ മനസിലാക്കുന്നുവെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. എന്നാല്‍ ഗവൺമെന്റിന് മുന്നിൽ മറ്റ് വഴികളില്ല. പുന:പരിശോധനാ ഹർജിയിൽ വിധി മാറിയാൽ അതും സന്തോഷത്തോടെ നടപ്പാക്കും.

തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശത്തിൽ പ്രതിഷേധത്തിനിറങ്ങുന്ന  ഭക്തരുടെ ഉത്കണ്ഠ മനസിലാക്കുന്നുവെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. എന്നാല്‍ ഗവൺമെന്റിന് മുന്നിൽ മറ്റ് വഴികളില്ല. പുന:പരിശോധനാ ഹർജിയിൽ വിധി മാറിയാൽ അതും സന്തോഷത്തോടെ നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.

പ്രതിഷേധക്കാർക്കിടയിൽ സാമൂഹ്യ വിരുദ്ധർ നുഴഞ്ഞ് കയറുന്നുണ്ട്. ക്ഷേത്രങ്ങൾ പിടിച്ചടക്കാൻ ശ്രമം നടക്കുന്നു. തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് കോൺഗ്രസും ബിജെപിയും മുതലെടുപ്പ് നടത്തുന്നത്. ബിജെപിയുടെ വലയിൽ കോൺഗ്രസ് വീണു. ഇതിന് തിരിച്ചടിയുണ്ടാവും. ഉത്തരേന്ത്യയില്‍ അവര്‍ക്ക് സംഭവിച്ചത് മറക്കരുത്.

ഒരു കാര്യത്തിലും ഭക്ത ജനങ്ങള്‍ക്കെതിരല്ല സര്‍ക്കാര്‍. ശബരിമലയ്ക്ക് ആവശ്യമായ മറ്റെല്ലാ സര്‍ക്കാരിനേക്കാളും എല്ലാ സൗകര്യങ്ങളും ഈ സര്‍ക്കാര്‍ ചെയ്യുന്നുണ്ട്. സര്‍ക്കാര്‍ വിശ്വാസികള്‍ക്കെതിരല്ലെന്നും അദ്ദേഹം പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ക്രിസ്മസ് കേക്കുമായി ചെന്ന ആളുകൾ കരോൾ കണ്ടാൽ ആക്രമിക്കുന്ന രീതിയിലേക്ക് മാറി: മന്ത്രി പി രാജീവ്‌
വോട്ടർപട്ടിക പരിഷ്കരണം; ഹിയറിങ് നടത്തേണ്ടവരുടെ എണ്ണം കുറയ്ക്കാൻ ശ്രമം, പുറത്താവയുടെ പേര് ചേർക്കാൻ പുതിയ അപേക്ഷ