രാഷ്ട്രീയ കൊലപാതകങ്ങള്‍; ഗവർണറുടെ പരാമർശം സർക്കാരിന് എതിരല്ല: കടകംപ്പള്ളി സുരേന്ദ്രൻ

By Web DeskFirst Published Jan 21, 2018, 12:14 PM IST
Highlights

തിരുവനന്തപുരം: രാഷ്ട്രീയ കൊലപാതകങ്ങളെ കുറിച്ചുള്ള ഗവർണറുടെ പരാമർശം സർക്കാരിന് എതിരല്ലെന്ന് മന്ത്രി കടകംപ്പള്ളി സുരേന്ദ്രൻ. കുറ്റവാളികള്‍ക്കെതിരെ ശക്തമായ നടപടി വേണമെന്നാണ് ഗവർണർ പറഞ്ഞത്. അതാണ് സർക്കാർ ചെയ്യുന്നതെന്നും മന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു.

കണ്ണൂരിലെ രാഷ്ട്രീയകൊലപാതകങ്ങള്‍ കേരളത്തിന്റെ പ്രതിച്ഛായ തകര്‍ക്കുന്നുവെന്ന ഗവര്‍ണറുടെ പരാമര്‍ശം ഗൗരവതരമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. കേരളത്തോട് കൂടുതല്‍ താല്‍പര്യമുള്ളതുകൊണ്ടാണ് ഉത്കണ്ഠ പ്രകടിപ്പിച്ചത്. അത് സര്‍ക്കാരിനെക്കുറിച്ചുള്ള വിമര്‍ശനമല്ലെന്നും കടകംപള്ളി വിശദമാക്കി. 

click me!