ഇപ്പോഴും രാഹുൽ വിദേശത്ത് പോകുന്നത് രാജ്യത്തെ അപമാനിക്കാൻ മാത്രമാണെന്നും, രാജ്യത്തിന്റെ ഇപ്പോഴുള്ള വികസനം കണ്ട് നിരാശരായവരാണ് അവരെന്നും നിതിൻ നവീൻ

ദില്ലി: വിദേശ സർവകലാശാലകളിലെ പരിപാടിക്കിടെ ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ കുറിച്ചുള്ള പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയുടെ പരാമ‌ർശങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി ബി ജെ പി. ഇപ്പോഴും രാഹുൽ വിദേശത്ത് പോകുന്നത് രാജ്യത്തെ അപമാനിക്കാൻ മാത്രമാണെന്നും, രാജ്യത്തിന്റെ ഇപ്പോഴുള്ള വികസനം കണ്ട് നിരാശരായവരാണ് അവരെന്നും നിതിൻ നവീൻ ചണ്ഡീ​ഗഡിൽ പറഞ്ഞു. ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ കുറിച്ച് അന്താരാഷ്ട്ര സ്ഥാപനങ്ങളുടെ കണക്കുകൾ പോലും രാഹുൽ ​ഗാന്ധി വിശ്വസിക്കുന്നില്ല. സ്വന്തം കുടുംബത്തിന്റെ വികസനത്തെ കുറിച്ച് മാത്രം ചിന്തയുള്ളവർക്കാണ് പ്രശ്നമെന്നും രാജ്യത്ത് കോൺ​ഗ്രസിന്റെ നാളുകൾ എണ്ണപ്പെട്ടുവെന്നും ബി ജെ പി ദേശീയ അധ്യക്ഷൻ പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം