നടനും മിമിക്രി താരവുമായ കലാഭവന്‍ അബി അന്തരിച്ചു

Published : Nov 30, 2017, 10:44 AM ISTUpdated : Oct 04, 2018, 06:25 PM IST
നടനും മിമിക്രി താരവുമായ കലാഭവന്‍ അബി അന്തരിച്ചു

Synopsis

കൊച്ചി: നടനും മിമിക്രി താരവുമായ കലാഭവന്‍ അബി (54)  അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. അസുഖബാധിതനായതിനെ തുടർന്ന് ചികിത്സയിലായിരുന്നു.  മലയാളത്തില്‍ മിമിക്രി  കസെറ്റുകള്‍ക്ക് സ്വീകാര്യത നല്‍കിയ നടനായിരുന്നു. അമ്പതിലേറെ സിനിമകളില്‍‌ അഭിനയിച്ചിട്ടുണ്ട്.  യുവ നടന്‍ ഷൈന്‍ നിഗം മകനാണ്.

ര​ക്ത​ത്തി​ൽ പ്ലേറ്റ്‌ലെറ്റു​ക​ൾ കു​റ​യു​ന്ന രോ​ഗ​ത്തി​ന് അബി ഏ​റെ നാ​ളാ​യി ചി​കി​ത്സ​യി​ലാ​യി​രു​ന്നു. വ്യാ​ഴാ​ഴ്ച രാ​വി​ലെ​യാ​ണ് അ​ബി​യെ എ​റ​ണാ​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​ത്. ആ​ശു​പ​ത്രി​യി​ൽ എ​ത്തു​ന്ന​തി​ന് മു​ൻ​പ് ത​ന്നെ മ​ര​ണം സം​ഭ​വി​ച്ചി​രു​ന്ന​താ​യി ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. സംസ്കാരം നാളെ. 

ഹബീബ് അഹമ്മദ് എന്നാണു യാഥാർഥ പേര്. മിമിക്രിക്കാരനായിട്ടായിരുന്നു തുടക്കം. മൃഗങ്ങളുടെയും താരങ്ങളുടെയും ശബ്ദം അനുകരിച്ചായിരുന്നു മിമിക്രി ആരംഭിച്ചത്. മുംബൈയിൽ സാനിട്ടറി ഇൻസ്പെക്ടർ കോഴ്സ് പഠിക്കുമ്പോഴും മിമിക്രിയിൽ സജീവമായിരുന്നു. ക​ലാ​ഭ​വ​നി​ലൂ​ടെ മി​മി​ക്രി​രം​ഗ​ത്തെ​ത്തി​യ അ​ബി ത​ന​താ​യ മി​ക​വു​ക​ളി​ലൂ​ടെ മി​മി​ക്രി രം​ഗ​ത്തെ അ​ഗ്ര​ഗ​ണ്യ​നാ​യി മാ​റു​ക​യാ​യി​രു​ന്നു.

ആ​മി​നാ താ​ത്ത​യാ​യും അ​മി​താ​ഭ് ബ​ച്ച​നാ​യും സ്റ്റേ​ജി​ലെ​ത്തി പ്രേ​ക്ഷ​ക​രെ കു​ടു​കു​ടാ ചി​രി​പ്പി​ക്കു​ക​യും അ​ദ്ഭു​ത​പ്പെ​ടു​ത്തു​ക​യും ചെ​യ്ത മി​മി​ക്രി താ​ര​മാ​ണ് അ​ബി. മി​മി​ക്രി​യി​ൽ നി​റ​ഞ്ഞു നി​ന്ന പ​ല ക​ലാ​കാ​രന്മാരും സി​നി​മ​യി​ൽ മു​ൻ​നി​ര നാ​യ​ക​ൻ​മാ​രാ​യ​പ്പോ​ൾ അ​ബി പ​ല​പ്പോ​ഴും ശ്ര​ദ്ധി​ക്ക​പ്പെ​ട്ടി​ല്ല.  ഒ​രി​ട​വേ​ള​യ്ക്കു ശേ​ഷം ഹാ​പ്പി വെ​ഡ്ഡിം​ഗ് എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ അ​ബി മ​ട​ങ്ങി​യെ​ത്തി​യി​രു​ന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വൃദ്ധസദനത്തിൽ മരിച്ച് പിതാവ്, സംസ്കാര ചടങ്ങുകൾക്കെത്താതെ മക്കൾ, 5100 രൂപ അയച്ച് നൽകി ഉന്നയിച്ചത് വിചിത്ര ആവശ്യം
നാളെ മുതൽ സംസ്ഥാനത്ത് വീണ്ടും മഴ കനക്കും, കാലാവസ്ഥാ മുന്നറിയിപ്പ്