തമിഴ്നാട് രാഷ്ട്രീയം കച്ചവടത്തിന്‍റേത്; തന്‍റെ രാഷ്ട്രീയ പ്രവേശനം ഇത് തിരുത്താന്‍: കമൽഹാസൻ

By Web TeamFirst Published Dec 4, 2018, 8:23 AM IST
Highlights

തമിഴ്നാട് രാഷ്ട്രീയം കച്ചവടത്തിന്‍റേതാണെന്നും  ഇത് തിരുത്താനാണ് തന്‍റെ രാഷ്ട്രീയ പ്രവേശനം എന്നും കമൽഹാസൻ. കൊച്ചി കിഴക്കമ്പലത്ത് ട്വന്‍റി20 നിർമ്മിച്ച് നൽകുന്ന വീടുകളുടെ താക്കോൽ ദാന ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

കൊച്ചി: തമിഴ്നാട് രാഷ്ട്രീയം കച്ചവടത്തിന്‍റേതാണെന്നും ഇത് തിരുത്താനാണ് തന്‍റെ രാഷ്ട്രീയ പ്രവേശനം എന്നും കമൽഹാസൻ. കൊച്ചി കിഴക്കമ്പലത്ത് ട്വന്‍റി20 നിർമ്മിച്ച് നൽകുന്ന വീടുകളുടെ താക്കോൽ ദാന ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

'കനൽ ഒരു തരി മതി പടർന്നു പൊങ്ങാൻ',  മക്കള്‍ നീതി മയ്യത്തെ കുറിച്ചുള്ള പ്രതീക്ഷകൾ നാല് വരിയിൽ ഒതുക്കി നടൻ കമലഹാസൻ ഇങ്ങനെ പറഞ്ഞു. ഒപ്പം 37 കുടുംബങ്ങൾക്ക് സൗജന്യഭവനം നിർമ്മിച്ചു നൽകിയ കിഴക്കമ്പലം  ട്വന്‍റി20ക്കുള്ള അഭിനന്ദനവും അദ്ദേഹം അറിയിച്ചു. രാഷ്ട്രീയത്തെ കുറിച്ചും വാചാലനായ കമൽഹാസന് തമിഴ്നാട്ടിലേത് കച്ചവട രാഷ്ട്രീയം എന്ന് വിമർശിച്ചു. നാടിന്‍റെ നന്മയ്ക്കായുള്ള സ്വപ്നങ്ങൾ നിറവേറ്റാൻ രാഷ്ട്രീയ അധികാരം അനിവാര്യമെന്നും കമൽഹാസൻ പറഞ്ഞു. 

6 കോടി രൂപ ചിലവില്‍ ആണ് 20 20, ഞാറല്ലൂരിൽ ഗോഡ്സ് വില്ല പദ്ധതി പൂർത്തിയാക്കിയത്. ഇതേ സ്ഥലത്ത് നിലനിന്നിരുന്ന കോളനിയിലെ കുടുംബങ്ങൾക്കാണ് ഇതോടെ അടച്ചുറപ്പുള്ള വീടുകൾ ലഭ്യമായത്.പദ്ധതിയെ കമലഹാസൻ ഹൃദയം നിറഞ്ഞ് അഭിനന്ദിച്ചു. നാടിന്‍റെ നന്മയ്ക്ക് മികച്ച മാതൃക ആയ പദ്ധതി തമിഴ്നാട്ടിലും നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചായിരുന്നു ഉലകനായകന്‍റെ മടക്കം.
 

click me!