ഞാന്‍ നിങ്ങളുടെ ആരാധകനായേക്കും, രാഹുല്‍ ഗാന്ധിയ്ക്ക് കമല്‍ഹാസന്‍റെ ആശംസ

Published : Dec 16, 2017, 06:43 PM ISTUpdated : Oct 05, 2018, 12:04 AM IST
ഞാന്‍ നിങ്ങളുടെ ആരാധകനായേക്കും, രാഹുല്‍ ഗാന്ധിയ്ക്ക് കമല്‍ഹാസന്‍റെ ആശംസ

Synopsis

കോണ്‍ഗ്രസ് അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട രാഹുല്‍ ഗാന്ധിയ്ക്ക് ആശംസയറിയിച്ച് തമിഴ് നടന്‍ കമല്‍ഹാസന്‍. ട്വിറ്ററിലൂടെയാണ് കാമല്‍ഹാസന്‍ അഭിനന്ദനമറിയിച്ചത്. 

"അഭിനന്ദനങ്ങള്‍ രാഹുല്‍. പദവി താങ്കളെ നിര്‍വ്വചിക്കുന്നില്ല, താങ്കളാണ് പദവിയെ നിര്‍വ്വചിക്കേണ്ടത്. ഞാന്‍ താങ്കളുടെ മുന്‍ഗാമികളെ ആരാധിക്കുന്നുണ്ട്. എനിക്കുറപ്പാണ് കഠിനാധ്വാനം കൊണ്ട് നിങ്ങളും എന്റെ ആരാധനയ്ക്ക് പാത്രമാകും. ചുമലുകള്‍ക്ക് കരുത്തുണ്ടാകട്ടെ.." കമലഹാസന്‍ ട്വിറ്ററില്‍ കുറിച്ചു. 

19 വര്‍ഷത്തിന് ശേഷമാണ് കോണ്‍ഗ്രസില്‍ അധികാര കൈമാറ്റം നടക്കുന്നത്. ഇന്ന് രാവിലെ ദില്ലിയിലെ എഐസിസി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ രാഹുല്‍ ഗാന്ധി സോണിയാഗാന്ധിയില്‍നിന്ന് കോണ്‍ഗ്രസ് പാര്‍ ട്ടിയുടെ അധികാരം ഏറ്റുവാങ്ങി. 
 
തമിഴ് രാഷ്ട്രീയത്തിലേക്ക് ചുവടുവയ്ക്കുന്നതിന്റെ സൂചനകള്‍ നേരത്തേ നല്‍കിയിരുന്നു കമല്‍ഹാസന്‍. ഇതിന്റെ ഭാഗമായി കേരള മുഖ്യമന്ത്രി പിണറായി വിജയനെ അദ്ദേഹം സന്ദര്‍ശിക്കുകയും ചെയ്തിരുന്നു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

അച്ഛൻ്റെ മൃതദേഹം മകൻ ക്രൈസ്‌തവ രീതിയിൽ സംസ്‌കരിച്ചു; നാട്ടുകാർ എതിർത്തു; തർക്കം കലാപത്തിലേക്ക്; ബസ്‌തറിൽ സംഘർഷാവസ്ഥ
മുട്ടത്ത് വയോധികയെ തീകൊളുത്തിക്കൊന്ന കേസ്; പ്രതിക്ക് ജീവപര്യന്തം ശിക്ഷയും പിഴയും വിധിച്ച് കോടതി