രാഷ്ട്രീയത്തില്‍ മാര്‍ഗദര്‍ശി പിണറായി വിജയനാണെന്ന് കമല്‍ ഹാസന്‍

Published : Feb 09, 2018, 06:23 PM ISTUpdated : Oct 04, 2018, 04:35 PM IST
രാഷ്ട്രീയത്തില്‍ മാര്‍ഗദര്‍ശി പിണറായി വിജയനാണെന്ന് കമല്‍ ഹാസന്‍

Synopsis

ചെന്നൈ: രാഷ്ട്രീയത്തില്‍ തന്റെ മാര്‍ഗദര്‍ശി മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് നടന്‍ കമല്‍ ഹാസന്‍. രാഷ്ട്രീയ പ്രവേശനത്തിനുള്ള തന്റെ തീരുമാനത്തിന് ആദ്യം പിന്തുണ നല്‍കിയത് പിണറായി ആണെന്നും തമിഴ് പ്രസിദ്ധീകരണമായ ആനന്ദവികടനില്‍ എഴുതിയ പ്രതിവാര പംക്തിയില്‍ കമല്‍ ഹാസന്‍ പറയുന്നു. 

'രാഷ്ട്രീയമായ  സംശയങ്ങള്‍ ദൂരീകരിച്ചത് പിണറായി വിജയന്‍ ആയിരുന്നു. രാഷ്ട്രീയ പ്രവേശനത്തിന് ആദ്യം പിന്തുണ നല്‍കിയതും അദ്ദേഹമായിരുന്നു. മറ്റു രാഷ്ട്രീയ നേതാക്കളുമായും  ആശയവിനിമയം നടത്തിയിരുന്നു. എന്റെ പാര്‍ട്ടിക്കൊപ്പം അവരെ കൂടി ചേര്‍ക്കുന്നതിനുവേണ്ടി ആയിരുന്നില്ല അത്. മറിച്ച്, അവരുടെ രാഷ്ട്രീയ രംഗത്തെ അനുഭവ ഉള്‍ക്കൊള്ളുന്നതിനായിരുന്നു'- കമല്‍ ഹാസന്‍ പറയുന്നു. കഴിഞ്ഞ സെപ്റ്റംബറില്‍ കേരളത്തിലെത്തിയ കമല്‍ ഹാസന്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തൃശൂർ മേയർ വിവാദം; പണം വാങ്ങി മേയർ സ്ഥാനം വിറ്റെന്ന് ആരോപണം, ലാലിക്ക് സസ്പെൻഷൻ
'ഈ സൗഹൃദ കൂട്ടായ്മയുടെ ഉദ്ദേശം എന്താണ്? മുഖ്യമന്ത്രിക്ക് ദുരൂഹത തോന്നുന്നില്ലേ?'; പോറ്റിയുടെയും കടകംപള്ളിയുടെയും ചിത്രം പുറത്തുവിട്ട് ഷിബു ബേബി ജോൺ