തമിഴ് മക്കള്‍ക്ക് കമല്‍ഹാസന്‍റെ പാര്‍ട്ടി; 'മക്കള്‍ നീതി മയ്യം'

Published : Feb 21, 2018, 08:07 PM ISTUpdated : Oct 04, 2018, 07:27 PM IST
തമിഴ് മക്കള്‍ക്ക് കമല്‍ഹാസന്‍റെ പാര്‍ട്ടി; 'മക്കള്‍ നീതി മയ്യം'

Synopsis

കാത്തിരിപ്പിനൊടുവില്‍ കമലഹാസന്‍ പുതിയ  രാഷ്ട്രീയപാർട്ടി പ്രഖ്യാപിച്ചു. പാര്‍ട്ടിയുടെ പേര് 'മക്കള്‍ നീതി മയ്യം' . പാര്‍ട്ടി പതാക മധുരയില്‍ പുറത്തിറങ്ങി . വൻ ജനക്കൂട്ടത്തെ സാക്ഷിയാക്കിയായിരുന്നു പ്രഖ്യാപനം. 

വേദിയില്‍ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളും ഉണ്ടായിരുന്നു. അതേസമയം, താന്‍ നേതാവല്ല ജനങ്ങളില്‍ ഒരാളെന്ന് കമല്‍ പ്രതികരിച്ചു. രാവിലെ 7.45 ന് രാമേശ്വരത്ത് മുന്‍ രാഷ്ട്രപതി എ.പി.ജെ. അബ്ദുല്‍ കലാമിന്‍റെ  വീട്ടിലെത്തിയ ശേഷമാണ് കമല്‍ ഹാസന്‍ പാര്‍ട്ടി പ്രഖ്യാപനത്തിന്‍റെ ഭാഗമായ സംസ്ഥാന പര്യടനത്തിന് തുടക്കം കുറിച്ചത്. 

രജനീകാന്തിന് മുൻപേ രാഷ്ട്രീയപ്രഖ്യാപനം നടത്തി വേറിട്ട രാഷ്ട്രീയശൈലിയും നിലപാടുകളും വ്യക്തമാക്കാനാണ് കമലിന്‍റെ ശ്രമം.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ജില്ലാ പഞ്ചായത്തുകളിൽ ഒപ്പത്തിനൊപ്പം? 2 ജില്ലകളിൽ കനത്ത പോര്; ആറ് ജില്ലകളിൽ വീതം എൽഡിഎഫിനും യുഡിഎഫിനും മേൽക്കൈ
'പിണറായി വിജയന്റെ കൊള്ളയ്ക്കുള്ള ജനത്തിന്റെ മറുപടിയാണ് യുഡിഎഫിന്റെ മുന്നേറ്റം': കെ സുധാകരൻ