കമലേശ്വരത്ത് അമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവം; ഉണ്ണിക്കൃഷ്ണന് താത്പര്യം ആൺസൗഹൃദങ്ങളോട്; ഫോണിൽ നിർണായക തെളിവുകൾ

Published : Jan 26, 2026, 08:47 AM ISTUpdated : Jan 26, 2026, 09:43 AM IST
kamaleswaram suicide

Synopsis

ആറു വർഷത്തിനിടെ ഗ്രീമയുടെ വീട്ടിൽ ഉണ്ണികൃഷ്ണൻ പോയത് ഒരു ദിവസം മാത്രമാണ്. ഇവർ തമ്മിൽ ഒന്നിച്ച് കഴിഞ്ഞത് 54 ദിവസവും. തന്നോടുള്ള അവഗണയാണ് മരണ കാരണം എന്ന് ഗ്രീമ ആത്‍മഹത്യ കുറിപ്പിൽ എഴുതിയിരുന്നു

തിരുവനന്തപുരം: കമലേശ്വരത്ത് അമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ആൺകൂട്ടായ്മകളുടെ പല ഗ്രൂപ്പുകളിലും ഉണ്ണിക്കൃഷ്ണൻ അം​ഗമായിരുന്നുവെന്ന് പൊലീസ്. ഉണ്ണിക്കൃഷ്ണന്റെ ഫോൺ പരിശോധിച്ചതിൽ നിന്നും പൊലീസിന് നിർണായക വിവരങ്ങൾ ലഭിച്ചു. ഉണ്ണിക്കൃഷ്ണന് ആൺസുഹൃത്തുക്കളോട് ആയിരുന്നു താൽപര്യം. ആണ്‍സുഹൃത്തുക്കള്‍ക്കൊപ്പം യാത്ര പോകാനും സമയം പങ്കിടാനും താൽപര്യം കാണിച്ചിരുന്നു. മൊബൈൽ ഫോൺ പരിശോധനയിൽ ഇതിന് തെളിവുകൾ ലഭിച്ചതായി പൊലീസ് അറിയിച്ചു. ആറു വർഷത്തിനിടെ ഗ്രീമയുടെ വീട്ടിൽ ഉണ്ണികൃഷ്ണൻ പോയത് ഒരു ദിവസം മാത്രമാണ്. ഇവർ തമ്മിൽ ഒന്നിച്ച് കഴിഞ്ഞത് 54 ദിവസവും. തന്നോടുള്ള അവഗണയാണ് മരണകാരണം എന്ന് ഗ്രീമ ആത്‍മഹത്യ കുറിപ്പിൽ എഴുതിയിരുന്നു.

കഴിഞ്ഞ ബുധനാഴ്ചയാണ് കമലേശ്വരത്ത് അമ്മ സജിതയെയും മകള്‍ ഗ്രീമയെയും ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. ഇവര്‍ ഒപ്പിട്ട ആത്മഹത്യക്കുറിപ്പും കണ്ടെത്തിയിരുന്നു. ഇത് ബന്ധുക്കള്‍ക്ക് അയച്ചുകൊടുക്കുകയും ചെയ്തിരുന്നു. ഗ്രീമയുടെ ഭര്‍ത്താവ് ഉണ്ണിക്കൃഷ്ണന്‍ആണ് മരണത്തിന് കാരണമെന്നും ആത്മഹത്യക്കുറിപ്പിൽ ചൂണ്ടിക്കാട്ടിയിരുന്നു. കത്തിന്‍റെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്തിരുന്നു. തുടര്‍ന്ന് വിദേശത്തേക്ക് കടക്കാൻ ശ്രമിച്ച ഉണ്ണിക്കൃഷ്ണനെ മുംബൈയിൽ വെച്ച് പൊലീസ് പിടികൂടുകയും ചെയ്തിരുന്നു. ഇവര്‍ തമ്മിലുള്ള ദാമ്പത്യപ്രശ്നത്തെക്കുറിച്ച് കണ്ടെത്താനായിരുന്നു പൊലീസിന്‍റെ ശ്രമം. 

തുടര്‍ന്ന് ഉണ്ണിക്കൃഷ്ണന്‍റെ ഫോണ്‍ പരിശോധിച്ചതിനെ തുടര്‍ന്നാണ് പൊലീസിന് നിര്‍ണായക വിവരങ്ങളും തെളിവുകളും പൊലീസിന് ലഭിക്കുന്നത്. ഇന്നലെ കോടതിയിൽ ഹാജരാക്കിയ ഉണ്ണിക്കൃഷ്ണനെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്. ഉണ്ണിക്കൃഷ്ണനല്ലാതെ മറ്റൊരാളെ ഭര്‍ത്താവായി സ്വീകരിക്കാൻ ഗ്രീമ തയ്യാറായിരുന്നില്ല. അതിനാലാണ് കഴിഞ്ഞ ആറ് വര്‍ഷവും വിവാഹമോചനത്തിന് തയ്യാറാകാതെ ഗ്രീമ കാത്തിരുന്നതെന്ന് പൊലീസ് വ്യക്തമാക്കുന്നു.  വിവാഹം കഴിഞ്ഞിട്ട് 6  വര്‍ഷം ആയെങ്കിലും വെറും ഒരു ദിവസം മാത്രമാണ് ഉണ്ണിക്കൃഷ്ണൻ ഗ്രീമയുടെ വീട്ടിൽ താമസിച്ചത്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

റിപ്പബ്ലിക് ദിനാഘോഷ ചടങ്ങിൽ അച്ചടിച്ച പ്രസംഗം ഗവർണർ വായിച്ചില്ല; സർക്കാർ-ഗവ‍ർണർ പോര് പുതിയ തലത്തിലേക്ക്
ബ്രഹ്മോസ് മുതല്‍ സൂര്യാസ്‌ത്ര വരെ സുസജ്ജം; ഇന്ത്യന്‍ സൈനിക കരുത്ത് കാട്ടി റിപ്പബ്ലിക് ദിന പരേഡ്