ഛത്തീസ്ഗഢിലെ റായ്പൂരിൽ കാമുകിയും സുഹൃത്തും ചേർന്ന് കാമുകനെ കാറിടിച്ച് കൊലപ്പെടുത്തിയതായി റിപ്പോർട്ട്
റായ്പൂർ: ഛത്തീസ്ഗഢിലെ റായ്പൂരിൽ കാമുകിയും സുഹൃത്തും ചേർന്ന് കാമുകനെ കാറിടിച്ച് കൊലപ്പെടുത്തിയതായി റിപ്പോർട്ട്. പരംപ്രീത് സിംഗ് എന്ന യുവാവാണ് കൊല്ലപ്പെട്ടത്. കാമുകിയും മറ്റൊരു യുവാവും കാറിൽ സഞ്ചരിക്കുന്നത് കണ്ട പരംപ്രീത് സിംഗ് അത് തടയാൻ ശ്രമിക്കുകയായിരുന്നു. വാഹനം നിർത്താതെ വന്നതോടെ ഇയാൾ ഓടുന്ന കാറിന്‍റെ മുകളിലേക്ക് കയറിപ്പറ്റി. കാർ നിർത്താൻ വിസമ്മതിച്ച ഡ്രൈവർ വാഹനം വേഗത്തിൽ മുന്നോട്ട് എടുക്കുകയും, തുടർന്ന് പരംപ്രീത് കാറിൽ നിന്ന് താഴേക്ക് വീഴുകയുമായിരുന്നു. റോഡിലേക്ക് തെറിച്ചുവീണ ഇയാളെ കാർ ഇടിച്ചു വീഴ്ത്തുകയും ചെയ്തു. പരിക്കേറ്റ യുവാവിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും കാറിലുണ്ടായിരുന്നവരെ കസ്റ്റഡിയിലെടുത്ത് അന്വേഷണം ആരംഭിക്കുകയും ചെയ്തു.



