
ചെന്നൈ: പിറന്നാള്‍ ദിനത്തില്‍ പുതിയ പാർട്ടിയുമായി തമിഴ് രാഷ്ട്രീയത്തിലേക്ക് കമൽഹാസൻ എത്തുമെന്ന അഭ്യൂഹങ്ങൾക്ക് താൽക്കാലം വിട. രാഷ്ട്രീയ പ്രവേശനം ഇപ്പോള്‍ പ്രഖ്യാപിക്കുന്നില്ലെന്ന് വ്യക്തമാക്കിയ കമൽഹാസൻ, ജനങ്ങളുമായി സംവദിക്കാൻ പുതിയ മൊബൈൽ ആപ്പ് പുറത്തിറക്കി.
ജനങ്ങള്‍ക്കിടയില്‍ സഞ്ചരിച്ച് പ്രശ്നങ്ങള്‍ പഠിക്കാനാണ് മൊബൈൽ ആപ്ലിക്കേഷനെന്ന് 63–ാം പിറന്നാൾ ദിനത്തിൽ നടത്തിയ ചടങ്ങിൽ കമൽ വ്യക്തമാക്കി.
തമിഴ്നാട്ടില്‍ ശരിയായ രാഷ്ട്രീയ ചിന്താഗതിയുണ്ടാക്കുകയാണ് ലക്ഷ്യം. അഴിമതി നടക്കുമ്പോള്‍ ജനങ്ങള്‍ക്ക് സംസാരിക്കാനുളള വേദിയായി ഈ മൊബൈല്‍ ആപ്ലിക്കേഷന്‍ മാറ്റും. അഴിമതിക്കെതിരെ പോരാടുന്നവര്‍ക്ക് ഈ ആപ്ലിക്കേഷന്‍ വഴി വിവരങ്ങള്‍ അറിയിക്കാം എന്നും ഉലകനായകന്‍ പറഞ്ഞു.
‘മയ്യം വിസിൽ’ എന്ന മൊബൈൽ ആപ്പ് വരുന്ന ജനുവരിയോടെ പുറത്തിറങ്ങും. 63–ാം ജന്മദിനമായ നവംബർ ഏഴിന് രാഷ്ട്രീയ പാർട്ടി പ്രഖ്യാപിക്കുമെന്ന് അഭ്യൂഹം ഉണ്ടായിരുന്നു. എന്നാൽ രാഷ്ട്രീയത്തിലേക്ക് ഇറങ്ങണമെങ്കിൽ താഴെത്തട്ടിലിറങ്ങി ഇനിയും ചിലകാര്യങ്ങൾ കൂടി മനസ്സിലാക്കണം. അതിനായി ചർച്ചകളും വിലയിരുത്തലുകളും നടത്തുകയാണ്.
തമിഴ്നാട്ടിൽ അങ്ങോളമിങ്ങോളം യാത്ര ചെയ്തു ജനങ്ങളുടെ പ്രശ്നങ്ങൾ മനസ്സിലാക്കാൻ പദ്ധതിയുണ്ട്. അതേസമയം പാർട്ടി പ്രഖ്യാപാനം അധികം വൈകാതെ ഉണ്ടാകും എന്നും കമല്‍ഹാസന്‍ കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam