കമ്പകക്കാനം കൂട്ടക്കൊല: നിധി കണ്ടെത്താമെന്ന് കൃഷ്ണന്‍ വാഗ്ദാനം ചെയ്തതായി സൂചന

Published : Aug 04, 2018, 10:00 AM IST
കമ്പകക്കാനം കൂട്ടക്കൊല: നിധി കണ്ടെത്താമെന്ന് കൃഷ്ണന്‍ വാഗ്ദാനം ചെയ്തതായി സൂചന

Synopsis

തമിഴ്നാട്ടുകാരായ ഒരു സംഘം ആളുകൾക്കാണ് കൃഷ്ണൻ ഇത്തരമൊരു വാ​ഗ്ദാനം നൽകിയതെന്നാണ് സൂചന. ഇതുമായി ബന്ധപ്പെട്ട് തമിഴ്നാട്ടിൽ നിന്നും ചിലർ കൃഷ്ണന്റെ വീട്ടിൽ വന്നിരുന്നു. 

ഇടുക്കി: കമ്പകക്കാനത്തിൽ ഒരു കുടുംബത്തിലെ നാല് പേരെ കൊലപ്പെടുത്തി കുഴിച്ചു മൂടിയ കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. മന്ത്രവാദവും ആഭിചാരക്രിയകളും ചെയ്തിരുന്ന കൃഷ്ണൻ ചിലർക്ക് നിധി കണ്ടെത്തി നൽകാം എന്ന് വാ​ഗ്ദാനം ചെയ്തതായി പൊലീസിന് വിവരം ലഭിച്ചു. 

തമിഴ്നാട്ടുകാരായ ഒരു സംഘം ആളുകൾക്കാണ് കൃഷ്ണൻ ഇത്തരമൊരു വാ​ഗ്ദാനം നൽകിയതെന്നാണ് സൂചന. ഇതുമായി ബന്ധപ്പെട്ട് തമിഴ്നാട്ടിൽ നിന്നും ചിലർ കൃഷ്ണന്റെ വീട്ടിൽ വന്നിരുന്നു. ഇൗ സംഘത്തെ കണ്ടെത്താനായി പൊലീസ് അന്വേഷണം തമിഴ്നാട്ടിലേക്ക് വ്യാപിപ്പിച്ചിട്ടുണ്ട്. 

നാട്ടുകാരിലും നിന്നും കുടുംബക്കാരിലും നിന്നും ഒറ്റപ്പെട്ടു ജീവിക്കുന്ന കൃഷ്ണന്റെ വീട്ടിലേക്ക് പൂജകൾക്കും കർമ്മങ്ങൾക്കുമായി പലരും വന്നു പോയിരുന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്.  മന്ത്രാവാദപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളാവാം കൂട്ടക്കൊലയിലേക്ക് നയിച്ചതെന്ന നി​ഗമനത്തിലാണ് പൊലീസ് അന്വേഷണം മുന്നോട്ട് പോകുന്നത്. 

കൊലപാതകം അന്വേഷിക്കുന്ന പൊലീസ് സംഘം കൃഷ്ണന്റെ സഹോദരങ്ങളിൽ നിന്നും വിശദമായ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. കൃഷ്ണന്റെ സഹായിയായ യുവാവിന്റെ വിവരങ്ങൾ ഇവർ സഹോദരങ്ങളിൽ നിന്നും ചോദിച്ചറിഞ്ഞു.  

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

നാടിനെ കണ്ണീരിലാഴ്ത്തി സുഹാന്‍റെ വിയോഗം; കുടുംബത്തിന് നിയമപരമായ സഹായം ഉറപ്പുവരുത്തുമെന്ന് മന്ത്രി ശിവൻകുട്ടി
ഓഫീസ് ഒഴിയണമെന്ന കൗണ്‍സിലര്‍ ആര്‍ ശ്രീലേഖയുടെ ആവശ്യം; വഴങ്ങാതെ വി കെ പ്രശാന്ത് എംഎല്‍എ, ആര്‍ ശ്രീലേഖയുടേത് മര്യാദയില്ലാത്ത നടപടിയെന്ന് പ്രതികരണം