
കണ്ണൂര്‍:ശബരിമല ദർശനത്തിന് പോയ കനകദുർഗ്ഗയെ തിരികെ പെരിന്തൽമണ്ണയിലെ വീട്ടിലെത്തിക്കാൻ പൊലീസ് തയ്യാറാകണമെന്ന് സഹോദരൻ ഭരത് ഭൂഷൺ. കനകദുര്‍ഗ്ഗയെ വീട്ടിലെത്തിക്കാന്‍ പൊലീസ് തയ്യാറായില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്നും ബന്ധുക്കള്‍ വ്യക്തമാക്കി.
കനക ദുർഗ്ഗ കണ്ണൂരിലുണ്ടെന്നാണ് പൊലീസ് പറയുന്നത് എന്നാല്‍ ഫോൺ വിളിച്ചിട്ട് എടുക്കുന്നില്ല. ഈ സാഹചര്യത്തിൽ കനകദുർഗ്ഗയെ തിരികെ പെരിന്തൽമണ്ണയിലെ വീട്ടിലെത്തിക്കാൻ പൊലീസ് തയ്യാറാകണം. ഇല്ലെങ്കിൽ കോടതിയിൽ ഹേബിയസ് കോർപ്പസ് ഫയൽ ചെയ്യും- സഹോദരന്‍ പറയുന്നു.
അതേസമയം ശബരിമല സന്ദര്‍ശനത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് കനക ദുര്‍ഗ്ഗയ്ക്കൊപ്പം ശബരിമല സന്ദര്‍ശനത്തിന് ശ്രമിച്ച ബിന്ദു പറഞ്ഞു. പൊലീസ് സുരക്ഷ ഒരുക്കിയില്ലെങ്കിലും ശബരിമലയിലേക്ക് വീണ്ടും പോകുമെന്ന് ബിന്ദു ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. സുരക്ഷ നൽകാമെന്ന നേരത്തെയുള്ള ഉറപ്പിൽ നിന്ന് പൊലീസ് പിന്മാറിയെന്നും ബിന്ദു സുരക്ഷ ഒരുക്കുമെന്ന സർക്കാർ നൽകിയ വാക്ക് പാലിക്കുമെന്നാണ് കരുതുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam