സര്‍ക്കാരിനെ വിമര്‍ശിച്ചത് തുടര്‍ഭരണം ഉണ്ടാകാനെന്ന് കാനം

Web Desk |  
Published : May 03, 2017, 03:42 AM ISTUpdated : Oct 04, 2018, 07:49 PM IST
സര്‍ക്കാരിനെ വിമര്‍ശിച്ചത് തുടര്‍ഭരണം ഉണ്ടാകാനെന്ന് കാനം

Synopsis

ആലപ്പുഴ: സര്‍ക്കാരിനെതിരായ വിമര്‍ശനങ്ങളെ ന്യായീകരിച്ച് സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ രംഗത്തെത്തി. ഇടതുമുന്നണിയെ ശക്തിപ്പെടുത്താനും പിണറായി സര്‍ക്കാരിന് തുടര്‍ഭരണം ഉണ്ടാവുന്നതിനും വേണ്ടിയായിരുന്നു തന്റെ അഭിപ്രായ പ്രകടനങ്ങളെന്ന് കാനം ചേര്‍ത്തലയില്‍ പറഞ്ഞു. വിവാദങ്ങള്‍ സൃഷ്ടിക്കുന്ന ഫാക്ടറിയാകാതെ മുന്നോട്ടുപോകാന്‍ സര്‍ക്കാരിന് കഴിയണം. ഇടതുമുന്നണി ഇപ്പോള്‍ തന്നെ ശക്തമാണെന്നും പുതിയ ആളുകളുടെ അപേക്ഷ സ്വീകരിക്കില്ലെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു.

എ ഐ വൈ എഫ് ചേര്‍ത്തലയില്‍ സംഘടിപ്പിച്ച യുവജന കൂട്ടായ്‌മ ഉദ്ഘാടനം ചെയ്തുകൊണ്ടായിരുന്നു കാനം രാജേന്ദന്റെ വിശദീകരണം. സര്‍ക്കാരിനെ വിമര്‍ശിച്ചത് ഇടതുമുന്നണിയെ ശക്തിപ്പെടുത്താനാണെന്ന് കാനം തുറന്നു പറഞ്ഞു.

സി പി എം - സി പി ഐ  വാക്‌പോര് അവസാനിക്കുന്ന എന്ന സൂചനയായിരുന്നു കാനത്തിന്റെ പ്രസംഗത്തില്‍. എന്നാല്‍ കെ എം. മാണി ഇടതുമുന്നണിയിലേക്ക് വരുമെന്ന പ്രചരണത്തെ സി പി ഐ ശക്തമായി എതിര്‍ക്കുന്നെന്ന സൂചനയും കാനം നല്‍കി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വിമാനത്തിൽ വെച്ച് യാത്രക്കാരിക്ക് ദേഹാസ്വാസ്ഥ്യം, ചെവിയിൽ നിന്ന് രക്തം വാര്‍ന്നൊഴുകി; രക്ഷകയായി മലയാളി വനിത ഡോക്ടര്‍
പുതുവത്സരാഘോഷം: നാളെ ബാറുകളുടെ പ്രവർത്തന സമയത്തിൽ മാറ്റം വരുത്തി സർക്കാർ ഉത്തരവ്; ബാറുകൾ രാത്രി 12 വരെ തുറക്കും