ശബരിമല വിധി രാഷ്ട്രീയവത്കരിക്കാൻ ശ്രമം : കാനം

Published : Oct 12, 2018, 10:15 AM IST
ശബരിമല വിധി രാഷ്ട്രീയവത്കരിക്കാൻ ശ്രമം : കാനം

Synopsis

ആരു വിചാരിച്ചാലും ഇത് വൈകാരിക പ്രശ്നം ആക്കി മാറ്റാൻ കഴിയില്ല. സർക്കാർ നിയമപരമായി മുന്നോട്ട് പോകും. മലയാളികളുടെ മതനിരപേക്ഷ മനസിനെ തകർക്കാൻ ആർക്കും കഴിയില്ലെന്നും കാനം 

തിരുവനന്തപുരം: ശബരിമല വിധി രാഷ്ട്രീയ വത്കരിക്കാൻ ശ്രമം നടക്കുന്നുവെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. എന്നാൽ ആരു വിചാരിച്ചാലും ഇത് വൈകാരിക പ്രശ്നം ആക്കി മാറ്റാൻ കഴിയില്ല. സർക്കാർ നിയമപരമായി മുന്നോട്ട് പോകും. മലയാളികളുടെ മതനിരപേക്ഷ മനസിനെ തകർക്കാൻ ആർക്കും കഴിയില്ലെന്നും കാനം രാജേന്ദ്രൻ പറഞ്ഞു. 

അതേസമയം സെക്രട്ടേറിയേറ്റിന് മുന്നില്‍ ശബരിമലയിലെ ആചാരങ്ങൾ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് പന്തളം രാജകുംടുംബവും അയ്യപ്പ ധർമ്മ സംരക്ഷണ സമിതിയും കദിന നാമയഞ്ജം തുടങ്ങി. സെക്രട്ടേറിയറ്റിന് മുന്നിൽ രാവിലെ മുതൽ വൈകി്ട്ട് ആറ് വരെയാണ് യജ്ഞം. പന്തളം രാജപ്രതിനിധി ശശികുമാർ വർമ്മ ഉദ്ഘാടനം ചെയ്യും. പന്തളത്ത് നിന്ന് തുടങ്ങിയ എൻഡിഎയുടെ ലോങ് മാർച്ച് ഇന്ന് കൊല്ലം ജില്ലയിൽ പര്യടനം നടത്തും. 

എന്നാല്‍ ശബരിമലയില്‍ ദര്‍ശനത്തിന് എത്തുന്ന സ്ത്രീകൾക്ക് എല്ലാ സുരക്ഷയും ഉറപ്പാക്കുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വ്യക്തമാക്കി. സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ശബരിമലയിലേക്ക് ഇത്തവണ കൂടുതൽ സ്ത്രീകളെ പ്രതീക്ഷിക്കുന്നില്ല. എന്നാൽ ദര്ശനത്തിന് എത്തുന്ന സ്ത്രീകൾക്ക് എല്ലാ സുരക്ഷയും ഉറപ്പാക്കും. ബിജെപി ആര്‍എസ്എസ് ശ്രമം സംഘര്‍ഷം ഉണ്ടാക്കുന്നതിനാണ്. സ്ത്രീ പ്രവേശന വിഷയത്തിൽ ആരുമായും ചർച്ചയ്ക്ക് സർക്കാർ തയ്യാറാണെന്നും ഏറ്റുമുട്ടലിനില്ലെന്നും കടകംപള്ളി വ്യക്തമാക്കി. 
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഇറിഡിയം തട്ടിപ്പ്: ആലപ്പുഴയിൽ ഒരു കുടുംബത്തിലെ നാല് പേർ പിടിയിൽ, തുക ഇരട്ടിയാക്കാമെന്ന് വാഗ്ദാനം ചെയ്ത് വാങ്ങിയത് 75 ലക്ഷം
ബിനോയ് കുര്യൻ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റാകും, വൈസ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് ടി ശബ്ന