അതിരപ്പിള്ളിക്കെതിരെ വീണ്ടും സിപിഐ: ബദല്‍ ആലോചിക്കണമെന്ന് കാനം രാജേന്ദ്രന്‍

Published : Apr 23, 2017, 01:31 PM ISTUpdated : Oct 05, 2018, 01:12 AM IST
അതിരപ്പിള്ളിക്കെതിരെ വീണ്ടും സിപിഐ: ബദല്‍ ആലോചിക്കണമെന്ന് കാനം രാജേന്ദ്രന്‍

Synopsis

തൃശൂര്‍: അതിരപ്പിള്ളി പദ്ധതിക്കെതിരെ വീണ്ടും സിപിഐ. പരിസ്ഥിതിയെ ആക്രമിക്കുന്ന ഒരു പദ്ധതിയ്ക്കും സിപിഐയില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു. അതിരപ്പിള്ളി പദ്ധതിയ്ക്ക് ബദല്‍ പരിശോധിക്കണം. കേന്ദ്ര വനാവകാശ  നിയമപ്രകാരം വനത്തിന്റെ അവകാശികള്‍ ആദിവാസികളാണ്

ആദിവാസികളെ ഒഴിവാക്കികൊണ്ട് എന്ത് പദ്ധതിയാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്നും കാനം ചോദിച്ചു. അധികാരത്തിന്റെ ദണ്ഡ് ഉപയോഗിച്ചല്ല ജനങ്ങളെ നേരിടേണ്ടത്. സമവായത്തിന്റെറ പാത സര്‍ക്കാര്‍ സ്വീകരിക്കുമെന്നാണ് പ്രതീക്ഷയെന്നും കാനം പറഞ്ഞു. അതിരപ്പിള്ളി പദ്ധതിയ്‌ക്കെതിരെ എഐവൈഎഫ് സംഘടിപ്പിച്ച പ്രചാരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു കാനം.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

രണ്ടും കൽപിച്ച് ഇറാൻ; തിരിച്ചടി രണ്ടാം ഘട്ടത്തിലേക്ക്, അമേരിക്കയുടെ 27 താവളങ്ങളിൽ ആക്രമണം, ടെഹ്റാനിൽ വൻ പ്രതിഷേധ റാലി
യുദ്ധ ഭീതിക്കിടെ ഇസ്രയേൽ സൈന്യത്തിൻ്റെ മുന്നറിയിപ്പ്; 'ആക്രമണങ്ങൾ നടന്ന സ്ഥലങ്ങളുടെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പങ്കിടരുത്'