സിപിഐ ദുര്‍ബലപ്പെട്ടാലും മുന്നണി ശക്തിപ്പെടുമെന്ന് സിപിഎം കരുതരുതെന്ന് കാനം

Published : Feb 12, 2018, 02:34 PM ISTUpdated : Oct 05, 2018, 03:47 AM IST
സിപിഐ ദുര്‍ബലപ്പെട്ടാലും മുന്നണി ശക്തിപ്പെടുമെന്ന് സിപിഎം കരുതരുതെന്ന് കാനം

Synopsis

ഇടുക്കി: സിപിഎമ്മിനെതിരെ വിമര്‍ശനവുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. സിപിഐ ദുര്‍ബലപ്പെട്ടാലും മുന്നണി ശക്തിപ്പെടും എന്ന കാഴ്ചപ്പാടിലേക്ക് സിപിഎം പോകരുത്. സിപിഎം സിപിഐയും തമ്മിലുള്ള തർക്കം ഒരു വീട്ടിലെ സഹോദരന്മാർ തമ്മിലുള്ള വഴക്ക് മാത്രമാണെന്നും കാനം പറഞ്ഞു.

നെടുങ്കണ്ടത്ത് സിപിഐ ഇടുക്കി ജില്ലാ സമ്മേളനം പ്രതിനിധി സമ്മളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സിപിഎം ചരിത്രം മറക്കരുത്. സെക്രട്ടേറിയേറ്റിനുള്ളിൽ കയറാതെ ചുറ്റി നടന്ന കാലം സിപിഎമ്മിന് ഉണ്ടായിരുന്നു. അധ്വാന വർഗ്ഗത്തിന്റെ നായകനെന്ന് പറയുന്ന ചിലർ എല്‍ഡിഫിന്‍റെ വാതിൽ തുറക്കുന്നുണ്ടോ എന്ന് കാത്തു നിൽക്കേണ്ട. അപേക്ഷ ക്ഷണിക്കാതെ ആളെ എടുക്കുന്ന മുന്നണിയല്ല എല്‍ഡിഎഫെന്നും കാനം പറഞ്ഞു.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഇസ്രയേൽ മിസൈൽ ആക്രമണം: ഇറാനിലെ സ്‌കൂളിൽ 40 പെൺകുട്ടികൾ കൊല്ലപ്പെട്ടു, 45ലേറെ പേർക്ക് പരിക്ക്
എങ്ങും നിലവിളി, കണ്ണീർ, സ്കൂളിൽ കൊല്ലപ്പെട്ടത് 51 പെൺകുട്ടികൾ; ലോകത്തെ നടുക്കി ഇറാനിലെ സ്കൂളിലേക്കുള്ള ഇസ്രയേൽ-അമേരിക്കൻ മിസൈൽ വർഷം