
തിരുവനന്തപുരം: പാർട്ടിയുടെ പ്രതിച്ഛായ മോശമാകുന്ന സാഹചര്യത്തിൽ വിജയൻ ചെറുകര സ്വയം എടുത്ത തീരുമാനമാണ് മാറി നിൽക്കുക എന്നതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. എല്ലാ സംഭവങ്ങളിലും സിപിഐ പ്രവർത്തകർ കൂടുതൽ ജാഗ്രത പാലിക്കണം.
സിപിഐ എടുക്കുന്ന രാഷ്ട്രീയ നിലപാട് മറ്റ് പാർട്ടികളുടേത് പോലെയല്ല.നേതൃത്വത്തിലുള്ളവർ കൂടുതൽ ജാഗ്രത പാലിക്കണമെന്ന സന്ദേശമാണ് അതിലൂടെ നൽകിയതെന്നും കാനം പറഞ്ഞു.
മിച്ചഭൂമി തട്ടിപ്പുമായി ബന്ധപ്പെട്ട് ഏഷ്യനെറ്റ് ന്യൂസ് നടത്തിയ ഒളിക്യാമറ ഓപ്പറേഷനില്‍ കുടുങ്ങിയതിനെത്തുടര്‍ന്നാണ് സിപിഐ വയനാട് ജില്ലാ സെക്രട്ടറിയായിരുന്ന വിജയന്‍ ചെറുകരയെ തല്‍സ്ഥാനത്ത് നിന്ന് മാറ്റിയത്. കെ.രാജന്‍ എംഎല്‍എയ്ക്കാണ് പകരം ചുമതല. രണ്ട് മാസത്തേക്കാണ് വിജയന്‍ ചെറുകരയെ മാറ്റിയിരിക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam