ദേശീയ റാങ്കിംഗില്‍ തലയുയര്‍ത്തി തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ്

By Web DeskFirst Published Apr 3, 2018, 11:35 PM IST
Highlights
  • തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിന് പതിനെട്ടാം സ്ഥാനം

തിരുവനന്തപുരം: രാജ്യത്തെ മികച്ച കോളേജുകളുടെ പട്ടികയില്‍ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിന് പതിനെട്ടാം സ്ഥാനം. കോഴിക്കോട് സെന്‍റ് ജോസഫ് കോളേജ് 34-ാം സ്ഥാനത്തും തിരുവനന്തപുരം മാര്‍ ഇവാനിയോസ് 36-ാം സ്ഥാനത്തുമുണ്ട്. 41-ാം സ്ഥാനത്തുള്ള തേവര എസ് എച്ച് കോളേജും അടക്കം കേരളത്തില്‍ നിന്നുള്ള 17 കോളേജുകളാണ് ആദ്യ 100 സ്ഥാനങ്ങളില്‍ ഇടം നേടിയത്. 

ദില്ലി മിറാന്‍ഡ ഹൗസ്, സെന്‍റ് സ്റ്റീഫന്‍സ് കോളേജുകളാണ് ഒന്നും രണ്ടും സ്ഥാനത്ത്. ബെംഗളൂരുവിലെ ഇന്ത്യന്‍ ഇന്‍സിറ്റിറ്റ്യൂട്ട് ഓഫ് സയന്‍സാണ് രാജ്യത്തെ മികച്ച ഉന്നത വിദ്യാഭ്യാസ സ്ഥാപനവും സര്‍വ്വകലാശാലയും. ജെഎന്‍യുവാണ് രണ്ടാം സ്ഥാനത്ത്.  മികച്ച മെഡിക്കല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പട്ടികയില്‍ ആദ്യ നൂറ് എണ്ണത്തില്‍ കേരളത്തിലെ ഒരു സ്ഥാപനവും ഉള്‍പ്പെട്ടില്ല.

Latest Videos

click me!