കെയ്നെ പൂട്ടാന്‍ കൊളംബിയന്‍ നിരയിലെ പ്രായം കുറഞ്ഞ താരം

Web Desk |  
Published : Jul 03, 2018, 10:39 PM ISTUpdated : Oct 02, 2018, 06:49 AM IST
കെയ്നെ പൂട്ടാന്‍ കൊളംബിയന്‍ നിരയിലെ പ്രായം കുറഞ്ഞ താരം

Synopsis

ടോട്ടനത്തില്‍ ഒരുമിച്ച് കളിക്കുന്ന താരങ്ങളാണ് കെയ്നും സാഞ്ചസും

മോസ്കോ: റഷ്യന്‍ ലോകകപ്പില്‍ അഞ്ചു ഗോളുകളുമായി ടോപ് സ്കോററായി കുതിക്കുകയാണ് ഇംഗ്ലീഷ് നായകന്‍ ഹാരി കെയ്ന്‍. ഗ്രൂപ്പിലെ മൂന്നാം മത്സരത്തില്‍ പുറത്തിരുന്ന കെയ്ന്‍ ഇന്ന് പ്രീക്വാര്‍ട്ടറില്‍ തിരിച്ചെത്തുമ്പോള്‍ ടീമിന്‍റെ വിജയത്തോടൊപ്പം ഗോള്‍ പട്ടികയിലെ ആധിപത്യം ഊട്ടിയുറപ്പിക്കുക എന്ന ലക്ഷ്യവും മുന്നിലുണ്ടാകും.

ഇംഗ്ലീഷ് നായകന്‍റെ പ്രതിഭയെ മുന്നില്‍ കണ്ട് കൊളംബിയന്‍ പരിശീലകന്‍ കെയ്നെ പൂട്ടാന്‍ ചുമതലയേല്‍പ്പിച്ചിരിക്കുന്നത് ടീമിലെ ഏറ്റവും പ്രായം കുറഞ്ഞ താരമായ ഡാവിന്‍സണ്‍ സാഞ്ചസിനെയാണ്. കുറഞ്ഞ ദെെര്‍ഘ്യം മാത്രമുള്ള കരിയറില്‍ ഇതിനകം പ്രതിഭ തെളിയിച്ച താരമാണ് സാഞ്ചസ്.

ടോട്ടനത്തില്‍ കെയ്നൊപ്പമാണ് സാഞ്ചസ് കളിക്കുന്നത് എന്നതും പെക്കര്‍മാന്‍റെ തന്ത്രത്തെ സ്വാധീനിച്ചിട്ടുണ്ട്. ലോകത്തിലെ ഏറ്റവും മികച്ച സ്ട്രെെക്കര്‍മാരില്‍ ഒരാളാണ് കെയ്നെന്നാണ് സാഞ്ചസ് പറയുന്നത്. കെയ്നിന്‍റെ ശക്തി ദൗര്‍ബല്യങ്ങള്‍ നന്നായി അറിയുന്ന കൊളംബിയന്‍ താരത്തിന് ഇംഗ്ലീഷ് നായകനെ പൂട്ടാന്‍ സാധിക്കുമെന്ന വിശ്വാസത്തിലാണ് ഫല്‍ക്കാവോയും സംഘവും. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ബന്ധുവീട്ടിൽ താമസിച്ചിരുന്ന 6 വയസുകാരിക്ക് പീഡനം, യുവാക്കൾക്ക് 58 വർഷം തടവും 3.75 ലക്ഷം രൂപ പിഴയും
ഗുരുതര ആരോപണവുമായി ഇൻഫ്ലുവൻസർ; സിജെപിയുടെ അഭിജീത് ദീപ്കെയ്ക്കെതിരെ ഡൽഹി പൊലീസിൽ പരാതി, ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യം