
ബംഗളുരു: വ്യവസായിയെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിക്കവെ കന്നഡ ചാനൽ മേധാവി അറസ്റ്റിൽ. ജനശ്രീ ന്യൂസ് ചാനൽ സിഇഒ ലക്ഷ്മിപ്രസാദ് വാജ്പെയി ആണ് പോലീസ് പിടിയിലായത്. ചാനലിലൂടെ അപകീർത്തിപ്പെടുത്തുമെന്നു ഭീഷണിപ്പെടുത്തിയാണ് ഇയാൾ വ്യവസായിയിൽനിന്നു പണം തട്ടാൻ ശ്രമിച്ചത്.
പ്രമുഖ കെട്ടിട നിർമാണഗ്രൂപ്പായ ഇൻജാസിൽ അംഗമായ പരാതിക്കാരൻ ഉൾപ്പെട്ട അശ്ലീല വീഡിയോ ക്ലിപ് ഉപയോഗിച്ചായിരുന്നു ഭീഷണിപ്പെടുത്തൽ. 15 കോടി രൂപയാണ് ഇയാൾ വ്യവസായിയിൽനിന്ന് ആവശ്യപ്പെട്ടത്. ഇതിന്റെ ആദ്യ ഗഡുവായ അഞ്ചു കോടി രൂപ കൈമാറവെ പോലീസ് ലക്ഷ്മി പ്രസാദിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. ലക്ഷ്മി പ്രസാദിനായി പണം വാങ്ങിയ സഹായിയും പിടിയിലായിട്ടുണ്ട്.
ലക്ഷ്മി പ്രസാദിനെതിരേ ബംഗളുരുവിലെ കൊമേഴ്സ്യൽ സ്ട്രീറ്റ് പോലീസ് സ്റ്റേഷനിൽ മുന്പും സമാന കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. പ്രമുഖ വ്യവസായികളെ ലക്ഷ്യമിട്ട് പിന്തുടർന്നായിരുന്നു ഇയാളുടെ പ്രവർത്തനമെന്നു പോലീസ് അറിയിച്ചു. നാലു വർഷം മുന്പാണ് ലക്ഷ്മി പ്രസാദ് ജനശ്രീ ചാനലിന്റെ സിഇഒ സ്ഥാനത്തെത്തിയത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam