കണ്ണൂര്‍ വിമാനത്താവളം മലബാറിന്‍റെ കാര്‍ഗോ ഹബ്ബാകും

Web Desk |  
Published : Jul 14, 2018, 12:52 AM ISTUpdated : Oct 04, 2018, 02:55 PM IST
കണ്ണൂര്‍ വിമാനത്താവളം മലബാറിന്‍റെ കാര്‍ഗോ ഹബ്ബാകും

Synopsis

70,000 ടൺ എയർ കാർഗോ കയറ്റുമതിക്കുള്ള സംവിധാനങ്ങളാണ് കണ്ണൂരില്‍ ഒരുക്കുക

കണ്ണൂര്‍:യാത്രക്കാരിൽ മാത്രം ഒതുങ്ങാതെ കണ്ണൂർ വിമാനത്താവളത്തെ മലബാറിന്‍റെ കാർഗോ ഹബാക്കി മാറ്റുക എന്നതാണ് പ്രധാന നിര്‍മ്മാണ ലക്ഷ്യം. ഇതിനുളള തയ്യാറെടുപ്പുകള്‍ പുരോഗമിക്കുകയാണ്. കാർഗോ ഹബ്ബ് യാഥാർത്ഥ്യമാവുന്നതോടെ ആദ്യവർഷം പ്രതിദിനം 55 ടൺ ഉൽപ്പന്നങ്ങളുടെ കയറ്റുമതിക്ക് സാധ്യത കണക്കാക്കിയാണ് വികസന പ്രവര്‍ത്തനങ്ങള്‍ ഇപ്പോള്‍ മുന്നോട്ട് പോകുന്നത്. 

കാർഗോ കോംപ്ലക്സ്, കോൾഡ് സ്റ്റോറേജ് എന്നിവയുടെ നിർമ്മാണം യുദ്ധകാലടിസ്ഥാനത്തിൽ പൂർത്തിയാക്കണമെന്ന് വ്യവസായികളുടെ കൂട്ടായ്മ ആവശ്യപ്പെട്ടിട്ടുണ്ട്. 70,000 ടൺ എയർ കാർഗോ കയറ്റുമതിക്കുള്ള സംവിധാനങ്ങളാണ് ഒരുക്കുക. ഇതിൽ ആദ്യ വർഷങ്ങളിൽ 20,000 ടൺ എന്ന ലക്ഷ്യം കൈവരിക്കാനാകുമെന്ന ഉറച്ച പ്രതീക്ഷയാണുള്ളത്. 9300 ടൺ പഴം - പച്ചക്കറി, 7300 ടൺ പഴം - പരിപ്പ്, 1000 ടൺ മത്സ്യം എന്നിങ്ങനെയാണ് പ്രതീക്ഷിക്കുന്ന കണക്കുകൾ. 

ഗൾഫടക്കം വിദേശത്തേക്ക് പ്രധാന ഉൽപ്പന്നമായി പഴം - പച്ചക്കറി ഉൽപ്പന്നങ്ങൾക്ക് സാധ്യതയേറുന്നതോടെ കർഷകർക്ക് വലിയ അവസരങ്ങളാണ് തുറന്നുകിട്ടുന്നത്. വടക്കൻ കേരളത്തിന്‍റെ തിരങ്ങളിൽ നിന്ന് മത്സ്യവും, വയനാട്ടിൽ നിന്ന് കാപ്പി, തേയില, കോക്കോ എന്നിവയക്കും സാധ്യതയേറും. കോൾഡ് സ്റ്റോറേജ്, കാർഗോ കോംപ്ലക്സ് എന്നിവ തുടക്കത്തിൽ താൽക്കാലിക സംവിധാനമായാണ് പ്രവർത്തിക്കുക. കണ്ണൂരിലെ മുഴുവൻ പഞ്ചായത്തുകളിലെയും തെരഞ്ഞെടുത്ത കർഷകരെ വിളിച്ചുചേർത്ത് ഇതിനായി കൂട്ടായ്മ രൂപീകരിച്ചിട്ടുണ്ട്.

വൻ നഗരങ്ങൾക്ക് സമാനമായി വിമാനത്തവളത്തിനൊപ്പം റോഡ് - റെയിൽ - ജലഗതാഗത ശൃംഖല വിപുലീകരിക്കുന്നതാണ് വ്യവസായികളുടെ പ്രതീക്ഷ വർധിപ്പിക്കുന്നത്. സഞ്ചാരികൾക്കൊപ്പം പ്ലൈവുഡ്, കൈത്തറി എന്നിവ തേടി വിദേശ വ്യവസായികൾക്ക് കണ്ണൂരിൽ നേരിട്ടെത്താനാകും. വിമാനത്താവള സാധ്യതകൾക്കൊപ്പം ഉയരാൻ സംരംഭകരെയും കർഷകരെയും പ്രാപ്തരാക്കുകയാണ് വെല്ലുവിളി. ആദ്യവർഷം 10,90,000 അന്താരാഷ്ട്ര യാത്രക്കാരും, 3,90,000 ആഭ്യന്തര യാത്രക്കാരും കണ്ണൂർ വിമാനത്താവളം വഴി കടന്നുപോകുമെന്ന് കണക്കാക്കുന്നു. 
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മുൻ പ്രധാനമന്ത്രി ദേവഗൗഡയുടെ മകനും ജെഡിഎസ് നേതാവുമായ എച്ച്ഡി രേവണ്ണയെ ലൈംഗികാതിക്രമ കേസിൽ കോടതി വെറുതെ വിട്ടു; 'വൈകിയ പരാതിയിൽ ന്യായികരണമില്ല'
രാജ്യത്തെ ഏറ്റവും ക്ലീൻ സിറ്റിയിൽ വെള്ളത്തിന് അസ്വാഭാവികമായ രുചിയും ഗന്ധവും, കുടിവെള്ളത്തിൽ മലിനജലം കലർന്നു, 8 മരണം