അപൂർവ്വ രോഗം ബാധിച്ച ആര്യക്ക് സഹായവുമായി സര്‍ക്കാര്‍

Published : Jan 29, 2018, 01:46 PM ISTUpdated : Oct 05, 2018, 03:49 AM IST
അപൂർവ്വ രോഗം ബാധിച്ച ആര്യക്ക് സഹായവുമായി സര്‍ക്കാര്‍

Synopsis

കണ്ണൂര്‍: അപൂര്‍വ്വരോഗം ബാധിച്ച കണ്ണൂരിലെ പതിമൂന്ന് വയസ്സുകാരി ആര്യക്ക് സര്‍ക്കാര്‍ സഹായം. അര്യയുടെ ചികിത്സ ഏറ്റെടുക്കുമെന്ന് മന്ത്രി കെ. കെ ശൈലജ ഏഷ്യാനെറ്റ്  ന്യൂസിനോട് പറഞ്ഞു. ആശുപത്രി അധികൃതരുമായി ചര്‍ച്ച നടത്തും.  ആശുപത്രിയിലെത്തി ആര്യയെ കാണുമെന്നും മന്ത്രി കെ.കെ ശൈലജ പറഞ്ഞു. 

ഏഷ്യാനെറ്റ് ന്യൂസാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. വാര്‍ത്തയെ തുടര്‍ന്ന് നിരവധി പേര്‍ സഹായവുമായി രംഗത്തെത്തി.  ഒരു വർഷം മുൻപ് സ്കൂളിൽ തളർന്നു വീണതോടെയാണ് ആര്യയുടെ ജീവിതം മാറി മറിഞ്ഞത്. കുട്ടിയെ തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിശോധനയിൽ രക്താർബുദമാണെന്ന് സ്ഥിരീകരിച്ചു. വിദഗ്ധ ചികിത്സക്കായി തിരുവനന്തപുരം ആർസിസിയിലേക്ക് മാറ്റി . അർബുദ ചികിത്സക്കിടെയാണ് ദേഹം പൊട്ടി മുറിവുകൾ ഉണ്ടാകുന്ന അപൂർവ്വ രോഗം പിടിപെട്ടത്.

ചികിത്സക്കായി വീട് സ്ഥലവും പണയപെടുത്തി. കണ്ണൂരിലെ വാടകവീട്ടിലാണ് ഇപ്പോൾ താമസം. വിദഗ്ധ ചികിത്സയ്ക്കായി ആര്യയെ തമിഴ്നാട്ടിലെ വെല്ലൂർ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും , പണമില്ലാതതിനാൽ തിരിച്ചു കൊണ്ടുപോന്നു. ദേഹമാസകലം മുറിവുകളുമായി ജീവിക്കുകയാണ് ആര്യ. സാന്ത്വനവും സഹായവുമായി നല്ല മനസ്സുള്ളവർ എത്തുമെന്ന പ്രതീക്ഷയില്‍ കഴിയുകയായിരുന്നു ആര്യയും കുടുംബവും. 

ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്തയെ തുടര്‍ന്ന് ആര്യയെ സഹായിക്കാന്‍ സുമനസ് കാണിച്ച എല്ലാവര്‍ക്കും നന്ദി. നേരത്തെ നല്‍കിയ അക്കൗണ്ട് നമ്പര്‍ വളരെ കാലങ്ങളായി ഉപയോഗിക്കാതിരുന്നതിനാല്‍ ബാങ്ക് ഡീ ആക്ടിവേറ്റ് ചെയ്തിരിക്കുകയായിരുന്നു. അത് ഉടന്‍ ശരിയാക്കുമെന്ന് ബാങ്ക് ഉറപ്പ് നല്‍കിയിട്ടുണ്ട്. അതിലേക്ക് പണം അയച്ച പലര്‍ക്കും പണം തിരികെ വന്ന അനുഭവമുണ്ടായതായി അറിയിച്ചിരുന്നു.

K Valsaraj
Kunnaruvathe
Punnakapara
Azhikode Post
kannur Dt.
Phone : 9447955216

Name:K.Valsaraj
Ac No: 33634245685
State Bank Of India
Azhikode Branch
IFSC CODE: SBIN0011921

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ശബരിമല സ്വർണ്ണക്കടത്ത്: ഒടുവിൽ ദിണ്ഡിഗൽ മണി സമ്മതിച്ചു, ഇന്ന് ചോദ്യംചെയ്യലിനെത്തും
താമരശ്ശേരി ചുരത്തിലെ ഗതാഗതക്കുരുക്ക്: യുഡിഎഫ് രാപ്പകൽ സമരം ഇന്ന്; കോഴിക്കോട് കളക്ടറേറ്റിന് മുന്നിൽ പ്രതിഷേധിക്കും