
കണ്ണൂർ: കായലോട്ടെ ആൾക്കൂട്ട അതിക്രമത്തിൽ രണ്ട് പ്രതികളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. അറസ്റ്റിലായ മൂന്ന് പേരെ കൂടാതെ സുനീർ, സഖറിയ എന്നിവരാണ് കസ്റ്റഡിയിലുള്ളത്. ഇവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. ആത്മഹത്യ ചെയ്ത റസീനയുടെ സുഹൃത്തിനെതിരെ കുടുംബം നൽകിയ പരാതിയിൽ പൊലീസ് കേസെടുത്തില്ല. യുവതിയുടെ ആൺസുഹൃത്ത് ഇന്നലെ പിണറായി പൊലീസ് സ്റ്റേഷനിൽ ഹാജരായി മൊഴി നൽകിയിരുന്നു. ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അഞ്ച് പേർക്കെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്. യുവതിയുമായി കാറിൽ സംസാരിച്ചിരിക്കവേ പിടിച്ചിറക്കി മർദിച്ചെന്നും മൊബൈൽ ഫോണുകൾ ബലമായി കൈക്കലാക്കിയെന്നും യുവാവ് പൊലീസിന് മൊഴി നൽകിയിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam