അഞ്ചരക്കണ്ടി മെഡിക്കല്‍ കോളേജ് പ്രവേശനത്തിന് ഓര്‍ഡിനന്‍സ്

Published : Sep 27, 2017, 10:23 PM ISTUpdated : Oct 05, 2018, 01:16 AM IST
അഞ്ചരക്കണ്ടി മെഡിക്കല്‍ കോളേജ് പ്രവേശനത്തിന് ഓര്‍ഡിനന്‍സ്

Synopsis

തിരുവനന്തപുരം: കണ്ണൂര്‍ മെഡിക്കല്‍ കോളേജില്‍ (അഞ്ചരക്കണ്ടി) 2016-17 വര്‍ഷം പ്രവേശനം നേടിയ 150 വിദ്യാര്‍ത്ഥികള്‍ക്ക് തുടര്‍ന്ന് പഠിക്കാന്‍ അവസരം ലഭിക്കുന്നതിന് ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. പ്രവേശന നടപടികള്‍ ക്രമവിരുദ്ധമാണെന്ന് കണ്ടെത്തിയതിനാല്‍ പ്രവേശനം അഡ്മിഷന്‍ സൂപ്രവൈസറി കമ്മിറ്റി റദ്ദാക്കുകയും ഹൈക്കോടതി അത് അംഗീകരിക്കുകയും ചെയ്തിരുന്നു.

പഠനം മുടങ്ങിയ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും സര്‍ക്കാരിന് നല്‍കിയ നിവേദനങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രവേശനം റഗുലറൈസ് ചെയ്യുന്നതിന് ഓര്‍ഡിനന്‍സ് കൊണ്ടുവരാന്‍ മന്ത്രിസഭ തീരുമാനിച്ചത്. ഓര്‍ഡിനനന്‍സ് പ്രാബല്യത്തില്‍ വന്നുകഴിഞ്ഞാന്‍ ഓരോ വിദ്യാര്‍ത്ഥിയും സര്‍വകലാശാല മുഖേന അപേക്ഷ നല്‍കേണ്ടതാണെന്നും കരട് ബില്‍ വ്യവസ്ഥ ചെയ്യുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഭക്തി സാന്ദ്രമായി ശബരിമല സന്നിധാനം; തങ്ക അങ്കി ചാർത്തിയുള്ള മണ്ഡലപൂജ ചടങ്ങുകൾ പൂർത്തിയായി
ചൊവ്വന്നൂർ പഞ്ചായത്തിൽ യുഡിഎഫ് അധികാരത്തിൽ, എസ്ഡിപിഐ പിന്തുണയിൽ ഭരണം പിടിച്ചു; 25 വർഷത്തിന് ശേഷമുള്ള മാറ്റം