യു.എ.ഇ കോണ്‍സുലേറ്റിന് തിരുവനന്തപുരത്ത് സ്ഥലം നല്‍കാന്‍ മന്ത്രിസഭാ തീരുമാനം

Published : Sep 27, 2017, 10:21 PM ISTUpdated : Oct 05, 2018, 02:41 AM IST
യു.എ.ഇ കോണ്‍സുലേറ്റിന് തിരുവനന്തപുരത്ത് സ്ഥലം നല്‍കാന്‍ മന്ത്രിസഭാ തീരുമാനം

Synopsis

തിരുവനന്തപുരത്ത് വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന യു.എ.ഇ കോണ്‍സുലേറ്റിന് സ്വന്തം കെട്ടിടം നിര്‍മ്മിക്കാനായി സ്ഥലം അനുവദിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. കഴിഞ്ഞദിവസം മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ഷാര്‍ജ ഭരണാധികാരി ഇക്കാര്യം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ പെട്ടിരുന്നു. പേരൂര്‍ക്കട വില്ലേജിലാണ് 70 സെന്റ് സ്ഥലം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. 90 വര്‍ഷത്തേക്ക് പാട്ടത്തിന് ഭൂമി നല്‍കും.

യു.എ.ഇ എംബസിക്കും കോണ്‍സുലേറ്റിനും കേന്ദ്രസര്‍ക്കാര്‍ സ്ഥലം നല്‍കുമ്പോള്‍ മുന്നോട്ട് വെയ്ക്കുന്ന വ്യവസ്ഥകള്‍ ഇതിനും ബാധകമായിരിക്കും. യു.എ.ഇ കോണ്‍സേലിറ്റ് പുറമെ കൂടാതെ, വിക്രം സാരാഭായ് സ്‌പേസ് സെന്ററിനും 75 സെന്റ് സ്ഥലം നല്‍കും. എ.പി.ജെ.അബ്ദുള്‍ കലാമിന്റെ പേരില്‍ നോളജ് സെന്ററും മ്യൂസിയവും സ്ഥാപിക്കുന്നതിനാണ് സ്ഥലം നല്‍കുക. 30 വര്‍ഷത്തേക്ക് പാട്ടത്തിനായിരിക്കും നല്‍കുന്നത്.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സിജെപിയുടെ പ്രതിഷേധം; സാമൂഹിക മാധ്യമങ്ങളിലെ പിന്തുണ തെരുവിലില്ല, ജയ് ശ്രീറാം വിളിച്ച് തടയാനെത്തിയവരെ തടഞ്ഞ് ദില്ലി പൊലീസ്
'കൊച്ചിയിൽ മുളകിന്റെ പേരിൽ ഹോട്ടൽ നടത്തുന്ന ബിസിനസുകാരൻ ലഹരി ഒഴുക്കുന്നു'; പൊലീസിന് ഉണ്ട ഇല്ലെങ്കിൽ എന്റെ തോക്കിൽ നിന്ന് നൽകാമെന്ന് ഹിമവൽ ഭദ്രാനന്ദ