
കണ്ണൂര്‍: കണ്ണൂരില്‍ ആര്‍എസ്എസ് പ്രവർത്തകൻ ചൂരക്കാട്ട് ബിജുവിനെ കൊലപ്പെടുത്തിയ കേസിൽ ഒരാൾ കസ്റ്റഡിയിൽ. പ്രതികള്‍ സഞ്ചരിച്ചിച്ച ഇന്നോവ കാറിന്റെ ഉടമയെയായ രാമന്തളി സ്വദേശിയെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. പ്രതികൾ സഞ്ചരിച്ച വാഹനം പൊലീസ് ഇന്നലെ കണ്ടെടുത്തിരുന്നു.
ബിജുവിന്റെ സുഹൃത്ത് രാജേഷിന്റെ പരാതിയിൽ കണ്ടാലറിയാവുന്ന ഏഴു പേർക്കെതിരെ പോലീസ് കേസെടുത്തിരുന്നു. പ്രതികളുടെ അറസ്റ്റ് ഇന്നുണ്ടാകുമെന്നാണ് സൂചന. രാജേഷ് ഒഴികെ ദൃക്സാക്ഷികളാരും മൊഴി നല്‍കാത്തതിനാൽ, മൊബൈൽ ടവറും പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളും കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.
തളിപ്പറമ്പ് ഡിവൈഎസ്‌പി കെ വേണുഗോപാലിന്‍റെ മേല്‍നോട്ടത്തില്‍ മുപ്പതിലധികം വരുന്ന പൊലീസ് സംഘമാണ് കേസ് അന്വേഷിക്കുന്നത്. സംഘർഷ സാധ്യത കണക്കിലെടുത്ത്, ജില്ലയിൽ അതീവ സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. നേരത്തെ സംഘർഷങ്ങൾ നടന്ന പ്രദേശങ്ങൾ പൊലീസ് നിരീക്ഷണത്തിലാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam